go

ട്രാംവേ പൈതൃക മ്യൂസിയം: നടപടി വേഗമാക്കുമെന്നു മന്ത്രി കടന്നപ്പള്ളി

SHARE

ചാലക്കുടി ∙ ഇവിടെ ട്രാംവേ റെയിൽ പൈതൃക മ്യൂസിയം സ്ഥാപിക്കുന്നതിനു നടപടികൾ ത്വരിതപ്പെടുത്തും. ഇതിന്റെ ഭാഗമായി മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്റെ അധ്യക്ഷതയിൽ തിരുവനന്തപുരത്ത് ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും യോഗം ചേർന്നു. അനുമതി ലഭ്യമാക്കുന്നതിനായി വനം, പുരാവസ്തു വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിക്കും. ട്രാംവേ റെയിൽ സംബന്ധിച്ചു പഠനം നടത്തിയിട്ടുള്ള ഡോ.സണ്ണി ജോർജ് അടക്കം വിദഗ്ധരുടെ സഹായത്തോടെ പുരാവസ്തു വകുപ്പു റിപ്പോർട്ട് ഉടൻ തയാറാക്കും.

ബി.ഡി. ദേവസി എംഎൽഎ, വനം, പുരാവസ്തു വകുപ്പു സെക്രട്ടറി ഡോ.വി. വേണു, ഡയറക്ടർ റെജികുമാർ എന്നിവർ പ്രസംഗിച്ചു. പൈതൃക മ്യൂസിയം സ്ഥാപിക്കുന്നതിന്റെ മുന്നോടിയായി പുരാവസ്തു, വനം ഉദ്യോഗസ്ഥർ വിവിധ ഘട്ടങ്ങളിൽ യോഗം ചേർന്നെങ്കിലു 4 വർഷം പിന്നിട്ടും തുടർ നടപടികൾ ഉണ്ടായില്ല. മന്ത്രിതലത്തിലുള്ള ഇടപെടലോടെ പദ്ധതി യാഥാർഥ്യമാകാനുള്ള സാധ്യത തെളിഞ്ഞിരിക്കുകയാണ്.

ആർക്കിയോളജി ഡയറക്ടർ അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥർ 2014 ജൂണിൽ സ്ഥലം സന്ദർശിച്ചതോടെയാണ് പദ്ധതി ആരംഭിക്കുമെന്ന പ്രതീക്ഷയുണ്ടായത്. ട്രാംവേയുടെ അവശേഷിപ്പുകളിൽ ഭൂരിഭാഗവും കിടക്കുന്നത് പറമ്പിക്കുളം ടൈഗർ റിസർവ് വനത്തിലാണ്. കേന്ദ്ര സർക്കാരിനു കീഴിലുള്ള വകുപ്പിൽ നിന്ന് ഇവ ഏറ്റെടുക്കാൻ അനുമതി ലഭ്യമാക്കുക എളുപ്പമല്ല. വനം,മരാമത്ത്, ഇറിഗേഷൻ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവയുടെ സ്ഥലത്താണു ട്രാംവേയുടെ അവശിഷ്ടങ്ങൾ കിടക്കുന്നത്. ഇവ ഏറ്റെടുക്കാൻ ഈ വകുപ്പുകളുടെ ഏകോപനം ആവശ്യമാണ്.

MORE IN THRISSUR LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama