go

ഹിന്ദുവിന്റെ വിശ്വാസങ്ങൾ നശിപ്പിക്കാൻ ഭരണകൂടം ശ്രമിക്കുന്നു: കെ.പി.ശശികല

   Thrissur News
തെക്കുംകരയിൽ ശബരിമല കർമസമിതി സംഘടിപ്പിച്ച ഭക്തജന സംഗമം ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി.ശശികല ഉദ്ഘാടനം ചെയ്യുന്നു.
SHARE

വടക്കാഞ്ചേരി ∙ കാണിക്കപ്പെട്ടിയിലെ പണം കൈക്കലാക്കി ഹിന്ദുവിന്റെ വിശ്വാസം നശിപ്പിക്കാനാണു മതേതര ഭരണകൂടം ശ്രമിക്കുന്നതെന്നു ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി.ശശികല. തെക്കുംകരയിൽ ശബരിമല കർമസമിതി സംഘടിപ്പിച്ച ഭക്തജന സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. ആചാരങ്ങൾ സംരക്ഷിക്കാൻ ഹൈന്ദവ ജനത ഏതറ്റം വരെയും പോകും. ശബരിമലയിൽ നടക്കുന്നതു കടുത്ത മനുഷ്യാവകാശ ലംഘനമാണ്.

ദർശനം നടത്താൻ എത്തുന്നവരെ ജയിലിൽ അടയ്ക്കുന്ന രീതി കേട്ടുകേൾവിയില്ലാത്തതാണ്. പൊലീസ് ഉദ്യോഗസ്ഥർക്കു റിവാർഡ് കൊടുത്തതിനു പിന്നിൽ ഗൂഢലക്ഷ്യമുണ്ട്. സനാതന ധർമം വൈവിധ്യത്തിന്റെ മഹനീയ മാതൃകയാണ്. പല ക്ഷേത്രങ്ങളിലും വ്യത്യസ്ത ആചാരങ്ങളാണ്. അതു മാറിയാൽ ഹിന്ദുമതം സെമറ്റിക് മതമാകുമെന്നും ശശികല പറഞ്ഞു. കെ.എസ്.നാരായണൻ അധ്യക്ഷത വഹിച്ചു. എം.ശിവദാസൻ പ്രസംഗിച്ചു.

MORE IN THRISSUR LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama