go

പ്രവാസികളെ സഹായിക്കാൻ സമഹത്തിന് കഴിയണം: റിട്ട. ജസ്റ്റിസ് പി. ഭവദാസൻ

SHARE

വാടാനപ്പള്ളി ∙ ഭൂരിഭാഗം പ്രവാസികളും ഒഴിഞ്ഞ കയ്യുമായാണ് തിരിച്ചെത്തുന്നതെന്നും അവരെ സഹായിക്കാൻ സർക്കാരിനും സമൂഹത്തിനും കഴിയണമെന്നും പ്രവാസി കമ്മിഷൻ അധ്യക്ഷൻ റിട്ട. ജസ്റ്റിസ് പി. ഭവദാസൻ പറഞ്ഞു. പ്രവാസി ഇന്ത്യൻ ലീഗൽ സർവിസ് സൊസൈറ്റിയും തളിക്കുളം പ്രവാസി അസോസിയേഷനും ചേർന്നു തളിക്കുളത്ത് സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ലീഗൽ സൊസൈറ്റി ജില്ല പ്രസിഡന്റ് കെ.എസ്.എ. ബഷീർ അധ്യക്ഷത വഹിച്ചു.

പ്രവാസി കമ്മിഷൻ സെക്രട്ടറി എച്ച്.നിസാർ, നോർക്ക റൂട്ട്സ് ജില്ല പ്രതിനിധി ഷീബ, പ്രവാസി വെൽഫെയർ ബോർഡ് പ്രതിനിധി അജിത്കുമാർ എന്നിവർ പ്രവാസികൾക്കുള്ള ആനുകൂല്യങ്ങളെക്കുറിച്ച് വിശദീകരിച്ചു. തളിക്കുളം പ്രവാസി അസോസിയേഷൻ രക്ഷാധികാരി ഗഫൂർ തളിക്കുളം, പ്രസിഡന്റ് ടി. സുഭാഷ് ചന്ദ്രൻ, ജനറൽ സെക്രട്ടറി എ.പി. രത്നാകരൻ, ട്രഷറർ ബാഹുലേയൻ എന്നിവർ പ്രസംഗിച്ചു.

MORE IN THRISSUR LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama