go

എസ്എഫ്ഐ – എഐഎസ്എഫ് സംഘർഷം; 3 പേർക്കു പരുക്ക്

   Thrissur News
കേരളവർമ കോളജിലെ സംഘർഷത്തിൽ പരുക്കേറ്റ് ജില്ലാ ആശുപത്രിയിൽ കഴിയുന്ന എഐഎസ്എഫ് പ്രവർത്തകർ.
SHARE

തൃശൂർ ∙ ചുവരെഴുത്തിൽ മോശംവാക്കുകൾ കൂട്ടിച്ചേർത്തതിന്റെ പേരിൽ കേരളവർമ കോളജിൽ എസ്എഫ്ഐ – എഐഎസ്എഫ് സംഘർഷം.മർദനത്തിൽ പരുക്കേറ്റ എഐഎസ്എഫ് പ്രവർത്തകരായ മൂന്നാം വർഷ ഫിലോസഫി വിദ്യാർഥി രാഹുൽ പ്രകാശ്, രണ്ടാംവർഷ ചരിത്രവിദ്യാർഥി അസ്ഹർ മജീദ്, ഒന്നാംവർഷ വിദ്യാർഥികളായ അനന്തവിഷ്ണു, വിസ്മയ് എന്നിവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

രാഹുലിന്റെ തലയിൽ പട്ടിക കൊണ്ടുള്ള അടിയേറ്റ് 3  തുന്നലുണ്ട്. ഉച്ചയ്ക്കാണ് സംഭവം. ക്ലാസ്റൂമിൽ എസ്എഫ്ഐയുടെയും എഐഎസ്എഫിന്റെയും ചുവരെഴുത്തുകൾ നേരത്തെ പതിച്ചിരുന്നു. ഇവയിൽ ഇരുകൂട്ടരും പരസ്പരം മോശം വാക്കുകൾ എഴുതിച്ചേർത്തതാണ് സംഘർഷത്തിനു കാരണമായത്.

പൊലീസ് എത്തിയാണ് സ്ഥിതിഗതികൾ ശാന്തമാക്കിയത്.ആണിയടിച്ച പട്ടിക ഉപയോഗിച്ച് എസ്എഫ്ഐ പ്രവർത്തകർ ആക്രമിക്ക‍ുകയായിരുന്നെന്നു എഐഎസ്എഫ് പ്രവർത്തകർ പറഞ്ഞു.കോളജിൽ പൊലീസ് സുരക്ഷ ഏർപ്പെടുത്തി.

MORE IN THRISSUR LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama