go

ഇരുചക്ര സഞ്ചാരികളെ ടാക്സിക്കാ‍ർ പിഴിയുന്നെന്ന്

   Thrissur News
മലക്കപ്പാറയിൽ നിരോധിത മേഖല കടത്താൻ ഇരുചക്രവാഹനങ്ങൾ പിക്കപ്പ് വാഹനങ്ങളിലേക്കു കയറ്റുന്ന സഞ്ചാരികൾ.
SHARE

അതിരപ്പിള്ളി ∙ വിലക്ക് ഏർപ്പെടുത്തിയത് അറിയാതെ വനപാതയിൽ എത്തുന്ന ഇരുചക്രവാഹനങ്ങൾ, ലോറികളിലും പിക്ക് അപ്പ് വാനുകളിലും കയറ്റി നിരോധിത മേഖല കടത്തുന്നതിന് അമിത വാടക ഈടാക്കുന്നതായി സഞ്ചാരികളുടെ പരാതി.
വാഴച്ചാൽ മുതൽ മലക്കപ്പാറ വരെ 50 കിലോമീറ്റർ വനപാതയിലാണ് അപകടസാധ്യത ചൂണ്ടിക്കാട്ടി ഇരുചക്ര വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.

പ്രകൃതിക്ഷോഭത്തിൽ പാതയുടെ വശങ്ങൾ ഇടിഞ്ഞും വിള്ളലുകൾ ഉണ്ടായതുമാണ് ഇതിനു കാരണം.  വിവിധ സംസ്ഥാനങ്ങളിൽ സന്ദർശനം നടത്തുന്ന ഇരുചക്ര വാഹന കൂട്ടായ്മകളും വിദേശ വിനോദ സഞ്ചാരികളും അതിർത്തി ചെക്ക്പോസ്റ്റുകളിൽ എത്തുമ്പോഴാണ് നിയന്ത്രണ വിവരം അറിയുന്നത്.

വാൽപ്പാറ, അപ്പർ ഷോളയാർ മേഖലകളിലെ ടാക്സി വാഹനങ്ങളെയാണ് സഞ്ചാരികൾ കൂടുതലായും ആശ്രയിക്കുന്നത്. ഇവർ അവസരം മുതലെടുത്ത് സഞ്ചാരികളെ പിഴിയുകയാണെന്നാണ് ആരോപണം.

MORE IN THRISSUR LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama