go

സുബഹാനിയെ ചോദ്യം ചെയ്ത് ഫ്രഞ്ച് പൊലീസ്; ഇന്നും തുടരും

   Thrissur News
വിയ്യൂർ സെൻട്രൽ ജയിലിൽ പാർപ്പിച്ചിരിക്കുന്ന സുബഹാനി ഹാജ മൊയ്തീനെ ചോദ്യം ചെയ്യാൻ ഫ്രഞ്ച് പൊലീസ് സംഘം ജയിലിലെത്ത‍ിയപ്പോൾ. ചിത്രം: മനോരമ
SHARE

തൃശൂർ ∙ 2015ലെ പാരിസ് ഭീകരാക്രമണക്കേസിലെ പ്രതികൾക്കൊപ്പം സിറിയയിൽ ആയുധ പരിശീലനം നടത്തിയ മലയാളി സുബഹാനി ഹാജ മൊയ്തീനെ ഫ്രഞ്ച് പൊലീസ് സംഘം വിയ്യൂർ സെൻട്രൽ ജയിലിൽ ചോദ്യം ചെയ്തു. ഇവർ തയ്യാറാക്കി കൊണ്ടുവന്ന ചോദ്യാവലിയുടെ മലയാളം തർജമ സുബഹാമിക്കു കൈമാറി. സഹായത്തിനായി ദേശീയ അന്വേഷണ ഏജൻസിയുടെ 2 അംഗ സംഘവും ദ്വിഭാഷിയും ഇവരെ അനുഗമിക്കുന്നുണ്ട്.

ചോദ്യംചെയ്യൽ രണ്ടുമണിക്കൂർ നീണ്ടു. ഇന്നും നാളെയും തുടരും. ഫ്രഞ്ച് സ്ഥാനപതി കാര്യാലയത്തിലെ ഉദ്യോഗസ്ഥരുടെ അകമ്പടിയോടെ ഇന്നലെ വൈകിട്ടു നാലിനാണ് ഫ്രഞ്ച് പൊലീസ് സേനയിലെ 3 ഉദ്യോഗസ്ഥർ ജയിലിലെത്തിയത്.

പാര‍ിസ് ഭീകരാക്രമണക്കേസ് അന്വേഷണത്തിന്റെ ഭാഗമായി 3 ദിവസം ഇന്ത്യയിൽ തങ്ങാനുള്ള അനുമതി ഫ്രഞ്ച് പൊലീസ് സംഘം വിദേശമന്ത്രാലയം വഴി നേടിയ‍ിരുന്നു. തുടർച്ചയായി രണ്ടു മണിക്കൂർ മാത്രമേ ചോദ്യം ചെയ്യാവൂ എന്ന ഉപാധിയോടെയാണ് അനുമതി.

മൂന്നു വാഹനങ്ങളിലായി എത്തിയ സ‌ംഘം ആറുമണിക്കു തന്നെ ആദ്യഘട്ട ചോദ്യം ചെയ്യൽ പൂർത്തിയാക്കി മടങ്ങി. പ്രതിയെ മർദിക്കുകയോ ഭീഷണിപ്പെടുത്തുകയോ ചെയ്യുന്നില്ലെന്ന് ഉറപ്പാക്കാൻ സെൻട്രൽ ജയിലിലെ ഒരുദ്യോഗസ്ഥനെ നിരീക്ഷകനായി ഒപ്പം കൂട്ടി.

മറ്റു ജയിൽ അധികൃതരെ മാറ്റിനിർത്തിയായിരുന്നു ചോദ്യം ചെയ്യൽ.കേരളത്തിലെ വിവിധ ജില്ലകളിൽ ഭീകരാക്രമണത്തിനു പദ്ധതിയിടാൻ കണ്ണൂർ കനകമലയിൽ രഹസ്യയോഗം ചേർന്ന കേസിലാണു  സുബഹാനി വിചാരണ തടവുകാരനായി കഴിയുന്നത്.

MORE IN THRISSUR LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama