go

അപകടക്കുഴികൾ!

Thrissur-news
പെരിങ്ങോട്ടുകരയിൽ ശുദ്ധജല വിതരണ പൈപ്പ് സ്ഥാപിക്കാൻ എടുത്ത കുഴി മൂടാത്ത നിലയിൽ.
SHARE

പെരിങ്ങോട്ടുകര∙ ജല അതോറിറ്റിയുടെ പൈപ്പുകൾ സ്ഥാപിക്കാൻ വേണ്ടി എടുത്ത കുഴി ഒരാഴ്ച കഴിഞ്ഞിട്ടും മൂടാത്തത് വാഹനങ്ങൾക്കും യാത്രക്കാർക്കും ഭീഷണിയാകുന്നു. പെരിങ്ങോട്ടുകര നാലും കൂടിയ ജംക്‌ഷൻ മുതൽ ദേവ തിയേറ്റർ വരെയുള്ള ഭാഗത്താണു കരുവന്നൂർ- ഗുരുവായൂർ  ശുദ്ധജല പദ്ധതിയുടെ പൈപ്പിടൽ ജോലികൾ നടക്കുന്നത്.
ഇതിനായി റോഡരികിൽ കൂറ്റൻ പൈപ്പുകൾ ഇറക്കിയിട്ടുണ്ട്.

മണ്ണുമാന്തി യന്ത്രം ഉപയോഗിച്ചു റോഡരികിൽ 1.66 മീറ്റർ താഴ്ചയിലും 1 മീറ്റർ വീതിയിലുമാണ് കുഴി എടുക്കുന്നത്.
വീതികുറഞ്ഞ പെരിങ്ങോട്ടുകര കാഞ്ഞാണി റോഡിൽ 1 കിലോമീറ്റർ ദൂരത്താണ് ഇപ്പോൾ പൈപ്പിടൽ നടക്കുന്നത്.
പണി നടത്തിയ ഭാഗം ഉടൻ മൂടണമെന്നിരിക്കെ ചിലയിടങ്ങളിൽ 10 ദിവസം പിന്നിട്ടിട്ടും കുഴികൾ മൂടിയില്ലെന്ന് നാട്ടുകാർ പറഞ്ഞു.
ഇവിടെ കുഴിയെടുത്തപ്പോൾ മണ്ണിനടിയിലെ പൈപ്പ് പൊട്ടുകയും വെള്ളം കുഴികളിൽ കെട്ടി നിൽക്കുകയും ചെയ്യുന്നുണ്ട്. പൈപ്പ് പൊട്ടിയാൽ നിർമാണം നടത്തുന്നവർ തന്നെ നന്നാക്കണമെന്നാണ് കരാർ.

എന്നാൽ 10 ദിവസം കഴിഞ്ഞിട്ടും പരിഹാരമില്ലാത്തതിനാൽ  മേഖലയിലെ ശുദ്ധ ജലവിതരണവും തടസ്സപ്പെട്ടു.  
വെള്ളം ഒഴുകി റോഡിന്റെ അടി ഭാഗങ്ങളിലെ മണ്ണ് ഒലിച്ചു പോവുകയും വലിയ കുഴി രൂപപ്പെടുകയും ചെയ്തിട്ടുണ്ട്.
വാഹനങ്ങൾക്ക് സൈഡ് കൊടുക്കുമ്പോൾ ഈ കുഴിയിലേക്ക് വാഹനങ്ങൾ മറിഞ്ഞ് അപകടത്തിനുള്ള സാധ്യതയും ഏറെയാണ്.

പണികൾ നടത്തുന്ന ഭാഗത്ത് റോഡിന് വീതി കുറവായതിനാൽ ഒറ്റവരിയിലാണ് വാഹനങ്ങൾ കടത്തി വിടുന്നത്.
അതിനാൽ ഗതാഗതക്കുരുക്കും രൂക്ഷം.  പ്രശ്നത്തിൽ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് കോൺഗ്രസ് നേതാവ് ആന്റോ തൊറയൻ ആവശ്യപ്പെട്ടു.

MORE IN THRISSUR LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama