go

വെള്ളാനിക്കോട് വരന്തരപ്പിള്ളി റോഡിന് 3 കോടി

Thrissur News
വെള്ളാനിക്കോട്–കള്ളായി– വരന്തരപ്പിള്ളി റോഡ്
SHARE

പുതുക്കാട്∙ മൂന്നു പഞ്ചായത്തുകളിലൂടെ കടന്നു പോകുന്ന വെള്ളാനിക്കോട് – വരന്തരപ്പിള്ളി റോഡ് വികസനത്തിന് 3 കോടി രൂപ അനുവദിച്ചാതായി മന്ത്രി സി. രവീന്ദ്രനാഥ് അറിയിച്ചു.ഗ്രാമീണ മലയോര മേഖലയുടെ വളർച്ചയ്ക്ക് റോഡ് വികസനം വേഗം കൂട്ടും.   7 കിലോമീറ്റർ ദൂരമുള്ള റോഡ് മെക്കാഡം ടാറിങ്ങായിരിക്കും. 

ആദ്യഘട്ടത്തിൽ വെള്ളാനിക്കോട് കുരിശ് പരിസരത്ത് നിന്ന് കള്ളായി സ്‌കൂൾ വരെയുള്ള 2 കിലോമീറ്റർ വികസനത്തിനാണ് 3 കോടി വിനിയോഗിക്കുക. ഇതോടെ,  കേന്ദ്ര ഫണ്ടിൽ നിർമിക്കുന്ന ആമ്പല്ലൂർ കല്ലൂർ റോഡിന്റെ അനുബന്ധമായി വരുന്ന കള്ളായി വരെയുള്ള ഭാഗത്തിന്റെ നിർമാണവും പൂർത്തിയാകും. കള്ളായി മുതൽ വരന്തരപ്പിള്ളി വരെയുള്ള 5 കിലോമീറ്റർ വികസിപ്പിക്കുന്നതിന് പിന്നീട് ഫണ്ട് അനുവദിക്കും.

തൃക്കൂർ, അളഗപ്പനഗർ, വരന്തരപ്പിള്ളി പഞ്ചായത്തുകളിലൂടെയാണ് റോഡ് കടന്നുപോകുന്നത്. പഞ്ചായത്തുകളുടെ കൈവശമുണ്ടായിരുന്ന റോഡ് പൊതുമരാമത്ത് വകുപ്പിന് കൈമാറിയിട്ടുണ്ട്. വീതി കൂട്ടൽ, കൾവർട്ടുകൾ, കാനകൾ എന്നിവ ഉൾപ്പെടെ കള്ളായി മുതൽ വരന്തരപ്പിള്ളി വരെയുള്ള റോഡ് വികസനത്തിന് കൂടുതൽ തുക കൂടി അനുവദിക്കേണ്ടിവരും. 

MORE IN THRISSUR LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama