go

ഈ അനാസ്ഥയ്ക്ക് വേണ്ടേ ‘പിഴിച്ചിൽ’..!

Thrissur news
സമന്വയ കെട്ടിടത്തിലെ പ്രവർത്തനരഹിതമായ രണ്ടാം നില ‍
SHARE

തൃശൂർ∙ ജില്ലാ ആയുർവേദ ആശുപത്രിയിൽ കോടികൾ മുടക്കി നിർമിച്ച ‘സമന്വയ’ കെട്ടിടത്തിന്റെ 2 നില അടച്ചിട്ടിരിക്കുന്നു. ഉഴിച്ചിലും പിഴിച്ചിലുമടക്കം ആയുർവേദ ചികിൽസ കാത്തിരിക്കുന്ന രോഗികൾ ബെഡ് കുറവായതിനാൽ മാസങ്ങളോളം കാത്തിരിക്കുമ്പോഴാണ് 20 ബെഡ് സൗകര്യവും ചികിൽസാ സംവിധാനവും ഡ്യൂട്ടി മുറികളുമടക്കം ഒരുക്കിയ 2 നില വെറുതെ കിടക്കുന്നത്.

മികച്ച ഡോക്ടർമാരും ജീവനക്കാരുമായി നല്ലസേവനം ഉറപ്പാക്കുന്ന  ജില്ലാ ആയുർവേദ ആശുപത്രിയിൽ  പഞ്ചകർമ ചികിൽസകളെല്ലാം ലഭ്യമാണ്. കണ്ണ്, ത്വക്ക്, എല്ല് രോഗങ്ങൾക്കുള്ള പ്രത്യേക വിഭാഗങ്ങളുണ്ട്. അർശസിനുള്ള ക്ഷാരസൂത്രം മനോദൗർബല്യം, മോട്ടോർ ന്യൂറോൺ ഡിസീസ് തുടങ്ങിയവയ്ക്കുള്ള ഒട്ടേറെ വൈദ്യസഹായവും ലഭ്യം. 400 മുതൽ 500 വരെ ഒപി ഒരു ദിവസമുണ്ട്. കിടത്തിച്ചികിൽസ ജനറൽ വാർഡിൽ 50. ഇവിടെ ചിലപ്പോൾ 60 പേർ വരെ കിടക്കാറുണ്ട്. 

പേ വാർഡ് 13 എണ്ണം. ഇതിൽ പ്രവേശനം കിട്ടാൻ 3 മാസമായി ബുക്ക് ചെയ്തു കാത്തുകിടക്കുന്നവർ വരെയുണ്ട്. ജനറൽ വാർഡിലാണെങ്കിൽ ഒരുമാസം വരെയാണു രോഗികൾ പ്രവേശനത്തിനു കാത്തിരിക്കുന്നത്. ഇത്തരം സാഹചര്യത്തിലാണ് പുതുതായി നിർമിച്ച വാർഡ് സൗകര്യങ്ങൾ ഒരു വർഷമായി അടച്ചിട്ടിരിക്കുന്നത്. പുതിയ 3 നില കെട്ടിടത്തിൽ താഴത്തെ നിലയിൽ ഡോക്ടർമാരുടെ കൺസൽട്ടിങ് മുറികൾ പ്രവർത്തിക്കുന്നുണ്ട്. മുകളിലത്തെ നിലകളാണ് ഉപേക്ഷിച്ചിട്ടിരിക്കുന്നത്. നമ്പറിട്ടു കിട്ടിയില്ലെന്നും ട്രാൻസ്ഫോമറില്ലെന്നും മറ്റുമുള്ള കാരണം പറഞ്ഞാണ് പ്രവർത്തിക്കാത്തത്.  ആയുർവേദ ചികിൽസ കേരളത്തിന്റെ കരുത്തായി അവതരിപ്പിക്കപ്പെടുന്ന കാലത്താണ് ഈ അനാസ്ഥ.

MORE IN THRISSUR LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama