go

അശ്വമേധം’ തുടങ്ങി; 279 പേരിൽ കുഷ്ഠരോഗ ലക്ഷണം

Thrissur news
പേരാമംഗലം ശ്രീദുർഗാവിലാസം സ്കൂളിൽ കുഷ്ഠരോഗ പ്രതിരോധ പരിപാടിയായ അശ്വമേധത്തിന്റെ ഭാഗമായി മെഡി. കോളജ് വിദ്യാർഥികൾ അവതരിപ്പിച്ച മൂകനാടകം.
SHARE

തൃശൂർ ∙ കുഷ്ഠരോഗ നിർണയ യജ്ഞത്തിന്റെ ഭാഗമായി ആരംഭിച്ച അശ്വമേധം ഗൃഹസന്ദർശന പരിപാടിയുടെ ആദ്യദിവസം തന്നെ 279 പേരിൽ ലക്ഷണങ്ങൾ കണ്ടെത്തിയതായി ജില്ലാ ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. രോഗലക്ഷണ സംശയത്തോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഒരാൾക്ക് രോഗം സ്ഥിരീകരിക്കുകയും സൗജന്യ ചികിത്സ ആരംഭിക്കുകയും ചെയ്തു. 2 ആഴ്ച നീളുന്ന പരിപാടിയിൽ വൊളന്റിയർമാമാരാണ് വീടുകൾ സന്ദർശിക്കുന്നത്. 

തൊലിപ്പുറത്തുണ്ടാകുന്ന ചുവന്നുതടിച്ച പാടുകൾ, സംവേദനശേഷി നഷ്ടപ്പെടൽ എന്നീ  ലക്ഷണങ്ങൾ ഉള്ളവർ  നിർബന്ധമായും  സ്ക്രീനിങ്ങിനു വിധേയരായാൽ മാത്രമേ രോഗത്തിനനുസരിച്ച് ചികിത്സ നൽകാനാകൂ. ചികിത്സ വൈകിയാൽ അംഗവൈകല്യം സംഭവിക്കുന്നതു തടയാൻ കഴിയില്ലെന്നും ജില്ലാ മെഡിക്കൽ ഓഫിസർ അറിയിച്ചു. 

ജില്ലയിലുടനീളം വാഹന പ്രചാരണവും വ‍ിഡിയോ പ്രദർശനവും നടത്തുന്നുണ്ട്.

MORE IN THRISSUR LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama