go

ദമ്പതികളെ ആക്രമിച്ച കേസ്: 5 പേർ അറസ്റ്റിൽ

Thrissur news
ചാവക്കാട് അമൃത സ്കൂളിനടുത്ത് രാത്രിയിൽ വീടുകയറി ദമ്പതികളെ ആക്രമിച്ച കേസിൽ പെ‌ാലീസ് അറസ്റ്റ് ചെയ്ത പ്രതികൾ.
SHARE

ചാവക്കാട് ∙ രാത്രി വീടുകയറി ദമ്പതികളെ ആക്രമിച്ച കേസിൽ 5 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പാലപ്പെട്ടി തണ്ടാൻകോളി ആഷിഫ്(28), വെളിയങ്കോട് പുളിക്കൽ അർഷാദ്(27), പാലപ്പെട്ടി ആലുങ്ങൽ റാഷിദ്(27), പാലപ്പെട്ടി കുഞ്ഞിമിന്റകത്ത് അബ്ദുൽഗഫൂർ(25), പാലപ്പെട്ടി പോന്താട്ടയിൽ സിറാജുദ്ദീൻ(26) എന്നിവരെയാണ് എസ്ഐമാരായ കെ.ജി.ജയപ്രദീപ്, എ.വി.രാധാകൃഷ്ണൻ, എഎസ്ഐ മാരായ അനിൽമാത്യു, സുനു, സിപിഒ മാരായ ജയകൃഷ്ണൻ, അഖിൽ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്.

4ന് രാത്രി 11നാണ് അമൃത സ്കൂളിനടുത്തുള്ള ചന്തിരുത്തിൽ സനലിന്റെ വീട്ടിൽ കയറി സംഘം ആക്രമണം നടത്തിയത്. ആഷിഫിൽ നിന്നു സനൽ വാങ്ങിയ 30,000 രൂപ ആവശ്യപ്പെട്ടാണത്രെ സംഘം വീട്ടിൽ അതിക്രമിച്ചുകയറിയത്. പ്രതികളെ റിമാൻഡ് ചെയ്തു.

MORE IN THRISSUR LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama