go

ഹംപിൽ കയറി നിയന്ത്രണം വിട്ട ബൈക്കിൽനിന്ന് വീണ വീട്ടമ്മ മരിച്ചു

  നബീസ
നബീസ
SHARE

എരുമപ്പെട്ടി ∙ മകനോടൊപ്പം ബൈക്കിൽ  യാത്ര ചെയ്യുകയായിരുന്ന വീട്ടമ്മ റോഡിൽ തെറിച്ചുവീണു മരിച്ചു. ഹംപിൽ കയറിയപ്പോൾ നിയന്ത്രണം വിട്ട ബൈക്കിൽനിന്നു വീണ വടക്കാഞ്ചേരി കിഴക്കേപീടികയിൽ പരേതനായ മുഹമ്മദിന്റെ ഭാര്യ നബീസ(47)യാണ് മരിച്ചത്.

മകൻ അമീർ ഓടിച്ച ബൈക്കിൽ ചാവക്കാട് ഒരുമനയൂരുള്ള ബന്ധുവീട്ടിലേക്കുള്ള യാത്രക്കിടെ എരുമപ്പെട്ടി പൊലീസ് സ്റ്റേഷനു മുന്നിൽ റോഡിലെ ഹംപിൽ തട്ടി നിയന്ത്രണം വിട്ട ബൈക്കിൽനിന്ന് തെറിച്ച നബീസ റോഡിൽ തലയടിച്ചു വീഴുകയായിരുന്നു.  കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. 

MORE IN THRISSUR LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama