go

സുബ്രഹ്മണ്യനിൽ തുടിക്കുന്നു പരമേശ്വരന്റെ വൃക്ക

 വൃക്ക മാറ്റിവച്ച സുബ്രഹ്മണ്യനും ദാനം ചെയ്ത എൻ.ബി.പരമേശ്വരനും.
വൃക്ക മാറ്റിവച്ച സുബ്രഹ്മണ്യനും ദാനം ചെയ്ത എൻ.ബി.പരമേശ്വരനും.
SHARE

തൃശൂർ ∙ സഹോദരീ ഭർത്താവിനു വൃക്കരോഗം വന്നപ്പോഴാണ് വൃക്കമാഫിയ പരമേശ്വരനെ തേടിയെത്തിയത്. 30 ലക്ഷം രൂപയാണ് വൃക്കയുടെ വിലയായി അവർ ചോദിച്ചത്. പരമേശ്വരനെ അന്ന് ആശങ്കയിലാഴ്ത്തിയത് സാധാരണക്കാരായ രോഗികൾ ഇത്തരമൊരവസ്ഥയെ എങ്ങനെ നേരിടുമെന്ന ചിന്തയായിരുന്നു.  അതിൽ നിന്നു പരമേശ്വരൻ ഒരു തീരുമാനമെടുത്തു: തന്റെ വൃക്ക സാധുവായൊരു രോഗിക്കു നൽകണം. ഏജീസ് ഓഫിസിലെ ഉന്നത ഉദ്യോഗസ്ഥനായ എൻ.ബി. പരമേശ്വരൻ ആ തീരുമാനം നടപ്പാക്കി.

ഓട്ടോ ഡ്രൈവറായ സുബ്രഹ്മണ്യന്റെ ശരീരത്തിൽ അദ്ദേഹത്തിന്റെ വൃക്ക രണ്ടുദിവസമായി പ്രവർത്തനം തുടങ്ങി. വൃക്ക നൽകണമെന്ന ആഗ്രഹവുമായി നടന്ന പരമേശ്വരനു മുന്നിൽ ഓട്ടോഡ്രൈവറായ സുബ്രഹ്മണ്യനെ എത്തിച്ചത് കിഡ്നി ഫെഡറേഷൻ ഓഫ് ഇന്ത്യയും ചെയർമാൻ ഫാ. ഡേവിസ് ചിറമ്മലുമാണ്. കിഡ്നി ഫെഡറേഷന്റെ പ്രവർത്തനങ്ങളിൽ സജീവമായി, അവിടെ റജിസ്റ്റർ ചെയ്തു കാത്തിരിക്കുകയായിരുന്നു സുബ്രഹ്മണ്യൻ.  ചൊവ്വാഴ്ച എറണാകുളം അമൃത ആശുപത്രിയിലായിരുന്നു ശസ്ത്രക്രിയ. 

2015 മുതൽ സുബ്രഹ്മണ്യൻ ചികിത്സയിലായിരുന്നു. തുടർച്ചയായി ഡയാലിസിസ് നടക്കുന്നതിനാൽ ജോലിക്കു പോകാനും കഴിഞ്ഞിരുന്നില്ല. വിദ്യാർഥിനികളായ 3 പെൺമക്കളടങ്ങുന്ന കുടുംബം അതോടെ പ്രതിസന്ധിയിലാവുകയായിരുന്നു.  അർഹനായ സ്വീകർത്താവിനെ കിട്ടിയതോടെ പരമേശ്വരൻ ആ വലിയ തീരുമാനമെടുക്കുകയായിരുന്നു. പ്രാഥമിക പരിശോധനകളുടെ ചെലവു വഹിച്ചതും പരമേശ്വരനാണ്.വൃക്കമാഫിയ ചോദിച്ച തുക കൊടുക്കാതെ തന്നെ പരമേശ്വരന്റെ സഹോദരീ ഭർത്താവിന് വൃക്ക മാറ്റിവയ്ക്കാനായി.  സഹോദരി തന്നെ ഭർത്താവിനു വൃക്ക നൽകുകയായിരുന്നു. 

MORE IN THRISSUR LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama