go

വിദ്യാർഥി ജീപ്പിടിച്ചു മരിച്ച കേസ്: ജീപ്പ് ഉടമ അറസ്റ്റിൽ

അഷിബിൻ.
അഷിബിൻ.
SHARE

കൊരട്ടി ∙ പുതുവർഷ രാത്രിയിൽ ആഘോഷ പരിപാടികളിൽ പങ്കെടുത്ത് സൈക്കിളിൽ മടങ്ങുകയായിരുന്ന വിദ്യാർഥി ജീപ്പിടിച്ചു മരിച്ച സംഭവത്തിൽ ജീപ്പ് ഓടിച്ചിരുന്ന അന്നമനട കുരിയക്കാട്ടിൽ അഷിബിനെ (28) എസ്‌ഐ ജയേഷ് ബാലൻ അറസ്റ്റ് ചെയ്തു. നരഹത്യയ്ക്കു ഇയാൾക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. അപകടത്തിൽ തലയ്ക്കു പരുക്കേറ്റ ഇയാൾ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസം ആശുപത്രിയിൽ നിന്നു പോന്ന ശേഷം ഇയാളെ ചാലക്കുടി മജിസ്‌ട്രേട്ട് കോടതിയിൽ ഹാജരാക്കി. 

വാളൂർ വെളളാട്ടുപറമ്പിൽ ജോസഫിന്റെ മകൻ ആൽഫിൻ (14) ആണു മരിച്ചത്. സൈക്കിളിൽ ഒപ്പം സഞ്ചരിച്ചിരുന്ന സുഹൃത്ത് സിബിൻ (14) ചാലക്കുടി സെന്റ് ജയിംസ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇരുവരും വാളൂർ നായർ സമാജം ഹൈസ്‌കൂൾ വിദ്യാർഥികളാണ്. അഷിബിൻ മദ്യലഹരിയിലാണ് വണ്ടിയോടിച്ചിരുന്നതെന്നു പൊലീസ് പറയുന്നു. ജീപ്പ് കുട്ടികളെ ഇടിച്ചശേഷം ഏതാനും മീറ്റർ അകലെയുള്ള വൈദ്യുതി തൂണിലിടിച്ചാണ് നിന്നത്. ഇടിയുടെ ആഘാതത്തിൽ തൂണ് പല കഷണങ്ങളായി ഒടിഞ്ഞു വീണു. ഇതിലൊന്ന് ജീപ്പിനു മുകളിലേക്കു വീണാണ്  അഷിബിനു പരുക്കേറ്റത്. 

MORE IN THRISSUR LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama