go

എടത്തിരുത്തിയിൽ താൽക്കാലികതടയണകൾ നിർമിച്ചു തുടങ്ങി

  എടത്തിരുത്തി പഞ്ചായത്തിൽ കൃഷി സംരക്ഷണത്തിന് ഉപ്പുവെള്ളം തടയുന്നതിനുള്ള തടയണകൾ സ്ഥാപിച്ചപ്പോൾ.
എടത്തിരുത്തി പഞ്ചായത്തിൽ കൃഷി സംരക്ഷണത്തിന് ഉപ്പുവെള്ളം തടയുന്നതിനുള്ള തടയണകൾ സ്ഥാപിച്ചപ്പോൾ.
SHARE

കയ്പമംഗലം∙  എടത്തിരുത്തി പഞ്ചായത്തിൽ കൃഷി സംരക്ഷണത്തിന്റെ ഭാഗമായി കനോലി കനാലിൽനിന്നുമുള്ള ഉപ്പ് വെള്ളം കയറാതിരിക്കാൻ തടയണ നിർമാണം തുടങ്ങി. പ‍ാടശേഖരങ്ങളിലേക്ക് പ്രവേശിക്കന്ന പ്രധാന തോടുകളിലാണ് തടയണകൾ സ്ഥാപിക്കന്നത്. നെൽക്കൃഷി അടക്കം വിവിധ കൃഷികളുള്ള പ്രദേശത്താണ് ഉപ്പ് വെള്ള ഭീഷണിയുള്ളത്. 

കോഴിതുമ്പിൽ രണ്ട് തടയണകളും പൈനൂർ പല്ലയിലെ തടയണകളടക്കം 11 താൽക്കാലിക ബണ്ടുകളാണ് നിർമാണം ആരംഭിച്ചത്. മഴക്കാലം വരെ തടയണകൾ കെട്ടിനിർത്തും. പഞ്ചായത്ത് ഫണ്ടിൽ നിന്നും ഒന്നര ലക്ഷം രൂപ ഉപയോഗിച്ചാണ് തടയണകൾ പൂർത്തിയാക്കുന്നത്.  അടുത്ത ദിവസം തന്നെ പണികൾ തീർക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ബൈന പ്രദീപ് പറഞ്ഞു.

MORE IN THRISSUR LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama