go

നീറ്റ ജലറ്റിന് വെള്ളം: പുഴയിൽ കരിങ്കൊടി നാട്ടി സമരസമിതി

 കാതിക്കുടം നീറ്റ ജലറ്റിൻ സമര സമിതിയുടെ നേതൃത്വത്തിൽ ചാലക്കുടി പുഴയിൽ കമ്പനിയുടെ പമ്പ് ഹൗസിലേക്ക് വെള്ളം ഒഴുകുന്ന ചാലിനു സമീപം കരിങ്കൊടികൾ കുത്തുന്നു.
കാതിക്കുടം നീറ്റ ജലറ്റിൻ സമര സമിതിയുടെ നേതൃത്വത്തിൽ ചാലക്കുടി പുഴയിൽ കമ്പനിയുടെ പമ്പ് ഹൗസിലേക്ക് വെള്ളം ഒഴുകുന്ന ചാലിനു സമീപം കരിങ്കൊടികൾ കുത്തുന്നു.
SHARE

കാടുകുറ്റി∙  കാതിക്കുടം നീറ്റ ജലറ്റിൻ കമ്പനിക്ക് ചാലക്കുടി പുഴയിൽ നിന്ന് ചാലുകീറി വെള്ളം നൽകുവാനുള്ള ജലവിഭവവകുപ്പിന്റെ നീക്കത്തിനെതിരെ സമരസമിതി പുഴയിൽ കരിങ്കൊടി നാട്ടി പ്രതിഷേധിച്ചു. സ്ത്രീകളും കുട്ടികളുമടക്കം ഒട്ടേറെ പ്രദേശവാസികൾ പങ്കെടുത്തു. സംഘർഷാവസ്ഥ കണക്കിലെടുത്ത് കൊരട്ടി പൊലീസും എത്തി. വെള്ളം ലഭിക്കാൻ പുഴയിൽ നേരത്തെയുണ്ടായിരുന്ന തോട്ടിൽ കമ്പനി അനധികൃതമായി വീണ്ടും മണ്ണുതാഴ്ത്തിയെന്ന് സമരസമിതി ആരോപിച്ചു. 

 ഈ സ്ഥലത്താണ് കരിങ്കൊടി സ്ഥാപിച്ചിരിക്കുന്നത്. പുഴയിൽ ക്രമാതീതമായി വെള്ളം കുറയുന്ന സാഹചര്യമായതിനാൽ മേഖലയിൽ ജലക്ഷാമം രൂക്ഷമാവുകയാണ്, ഈ സാഹചര്യത്തിൽ ഒരു കോടി ലീറ്റർ വെള്ളം പുഴയിൽ നിന്നെടുത്ത് അത്ര തന്നെ അളവിൽ വെള്ളം മലിനമാക്കി പുറന്തള്ളുന്നത് നാടിനെ ദുരിതത്തിലാക്കുമെന്ന് സമരസമിതിയംഗങ്ങൾ പറയുന്നു.  

 പ്രളയത്തിൽ പമ്പ് ഹൗസിനു സമീപം മണൽത്തിട്ട രൂപപ്പെട്ടിരിക്കുകയാണ്. ഇത് നീക്കം ചെയ്ത് നീറ്റ ജലറ്റിൻ കമ്പനിയ്ക്കു പുഴയിൽ നിന്ന് വെള്ളമെടുക്കാൻ അനുമതി നൽകുന്നതടക്കമുള്ള നീക്കങ്ങളിൽ നിന്ന് സർക്കാർ പിന്തിരിയണമെന്നും സമരസമിതി ആവശ്യപ്പെട്ടു. പ്രതിഷേധ യോഗം  ഫാ.ജോൺ കവലക്കാട്ട് ഉദ്ഘാടനം ചെയ്തു.  ആക്ഷൻ കൗൺസിൽ ചെയർമാൻ ജയൻ ജോസഫ് പട്ടത്ത് അധ്യക്ഷത വഹിച്ചു. 

MORE IN THRISSUR LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama