go

മുറ്റത്തു കളിക്കുന്നതിനിടെ പാമ്പുകടിയേറ്റ എൽകെജി വിദ്യാർഥി മരിച്ചു

  ആൻജോ നെൽസൻ.
ആൻജോ നെൽസൻ.
SHARE

ചാലക്കുടി ∙ വീട്ടുവളപ്പിൽ കളിക്കുന്നതിനിടെ പാമ്പുകടിയേറ്റ് എൽകെജി വിദ്യാർഥി മരിച്ചു. ചട്ടിക്കുളം മാരാംകോട് കാളംചേരി നെൽസന്റെയും ജിസ്മിയുടെയും മകൾ ആൻജോ (നാലര ) ആണു മരിച്ചത്. ചൊവ്വാഴ്ച വൈകിട്ടാണു കുട്ടിക്കു മൂർഖന്റെ കടിയേറ്റത്. ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് അങ്കമാലി എൽഎഫ് ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ചാലക്കുടി കാർമൽ ഹയർ സെക്കൻഡറി സ്കൂൾ എൽകെജി വിദ്യാർഥിയാണ്.സംസ്കാരം ഇന്നു രാവിലെ 11ന് മാരാംകോട് സെന്റ് ജോസഫ് പള്ളിയിൽ. സഹോദരി: ആൻഡ്രിയ.

MORE IN THRISSUR LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama