go

റെയിൽവേ സ്റ്റേഷൻ റോഡരികിൽ ബൈക്കുകൾക്കു തീയിട്ടു

 തൃശൂർ റെയിൽവേ സ്റ്റേഷൻ റോഡരികിൽ നിർത്തിയിട്ടിരുന്ന ബൈക്കുകൾ കത്തിച്ച നിലയിൽ.                                                                                                                   ചിത്രം: മനോരമ തൃശൂർ റെയിൽവേ സ്റ്റേഷൻ റോഡരികിൽ നിർത്തിയിട്ടിരുന്ന ബൈക്കുകൾ കത്തിച്ച നിലയിൽ.                                                                                                                   ചിത്രം: മനോരമ
തൃശൂർ റെയിൽവേ സ്റ്റേഷൻ റോഡരികിൽ നിർത്തിയിട്ടിരുന്ന ബൈക്കുകൾ കത്തിച്ച നിലയിൽ. ചിത്രം: മനോരമ
SHARE

തൃശൂർ ∙ റെയിൽവേ സ്റ്റേഷൻ രണ്ടാം കവാടത്തിനു സമീപം പൂത്തോൾ‌– വഞ്ചിക്കുളം റോഡരികിൽ പാർക്ക് ചെയ്തിരുന്ന ഇരുചക്ര വാഹനങ്ങൾക്ക് ഇതരസംസ്ഥാനക്കാരൻ തീയിട്ടു. ലഹരിക്കടിമയായിരുന്നെന്നു കരുതുന്ന ഇയാൾ സംഭവത്തിനുശേഷം മുങ്ങി. 4 ഇരുചക്രവാഹനങ്ങൾ ഏറെക്കുറെ പൂർണമായും കത്തി. പരാതിക്കാരില്ലാത്തതിനാൽ കേസ് റജിസ്റ്റർ ചെയ്തിട്ടില്ലെന്ന് വെസ്റ്റ് പൊലീസ് പറയുന്നു. ചൊവ്വാഴ്ച വൈകിട്ട് 7 മുതൽ പരാക്രമം തുടങ്ങിയ ഇതര സംസ്ഥാനക്കാരൻ രാത്രി 10.30 വരെ ഇവിടെ അഴിഞ്ഞാടിയിട്ടും പൊലീസ് തിരിഞ്ഞുനോക്കിയില്ലെന്നു പരാതിയുണ്ട്.

റോഡിലൂടെ പോകുന്നവരെയെല്ലാം കല്ലെടുത്തെറിഞ്ഞാണ് ഇയാൾ അക്രമം തുടങ്ങിയത്. വാഹനങ്ങൾക്കു നേരെ ചാടി വീണതും പരിഭ്രാന്തി പരത്തി. റോഡിന്റെ മധ്യത്തിൽ തുണി വിരിച്ചു കിടന്ന് ഗതാഗതം തടസ്സപ്പെടുത്തുകയും ചെയ്തു. സ്ഥലത്തുണ്ടായിരുന്ന ചിലർ വെസ്റ്റ് സ്റ്റേഷനിൽ വിളിച്ച്  അറിയിച്ചിരുന്നു. എന്നാൽ, പൊലീസ് എത്തിയില്ല. രാത്രിയിൽ ഇഷ്ടികയും കല്ലുമെടുത്ത് റെയിൽവേ ട്രാക്കിലേക്കും റോഡിലേക്കും വലിച്ചെറിയുന്നുമുണ്ടായിരുന്നു ഇയാൾ. പത്തരയോടെയാണ് നോ പാർക്കിങ് ഏരിയായിൽ ഉണ്ടായിരുന്ന ഇരുചക്ര വാഹനങ്ങൾക്ക് തീയിട്ടത്. ഈ സംഭവം അറിഞ്ഞ ശേഷം 11 മണിയോടെയാണ് പൊലീസ് എത്തിയത്. അപ്പോഴേക്കും ആൾ ഇവിടെ നിന്നു മുങ്ങിയിരുന്നു. 

MORE IN THRISSUR LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama