go

പ്രതികളുടെ ആക്രമണത്തിൽ എസ്ഐയ്ക്കും പൊലീസുകാർക്കും പരുക്ക്; ഒരാൾ അറസ്റ്റിൽ

  ആക്രമണത്തിൽ പരുക്കേറ്റ് മുല്ലശേരി ബ്ലോക്ക് ആശുപത്രിയിൽ കഴിയുന്ന പാവറട്ടി എസ്ഐ അനിൽകുമാർ ടി.മേപ്പുള്ളി.
ആക്രമണത്തിൽ പരുക്കേറ്റ് മുല്ലശേരി ബ്ലോക്ക് ആശുപത്രിയിൽ കഴിയുന്ന പാവറട്ടി എസ്ഐ അനിൽകുമാർ ടി.മേപ്പുള്ളി.
SHARE

പാവറട്ടി ∙ അടിപിടി കേസിലെ പ്രതികളെ തേടി ചെന്ന പൊലീസ് സംഘത്തിനു നേരെ ആക്രമണം. പാവറട്ടി എസ്ഐ അനിൽകുമാർ.ടി.മേപ്പുള്ളി, സിവിൽ പൊലീസ് ഓഫിസർമാരായ ഷിജു കുരിയൻ, സിദ്ധിഖ് എന്നിവർക്ക് പരുക്കേറ്റു. ഇവരെ മുല്ലശേരി ബ്ലോക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എസ്ഐയ്ക്ക് കഴുത്തിൽ സാരമായി പരുക്കേറ്റു.

 ശ്രീജിത്ത്
ശ്രീജിത്ത്

2 ദിവസം മുൻപ് പാവറട്ടി മനപ്പടി ലക്ഷം വീട് കോളനിയിൽ നടന്ന അടിപിടിയിൽ ആൽവിൻ എന്ന യുവാവിനു പരുക്കേറ്റിരുന്നു. ഇതിലെ പ്രതികളെ അന്വേഷിച്ചെത്തിയ പൊലീസ് സംഘത്തിനു നേരെയാണ് പ്രതികളിൽ ഒരാളായ പുല്ലാട്ട് വീട്ടിൽ ശ്രീജിത്തും (26) ഇയാളുടെ പിതാവ് ചന്ദ്രനും ആക്രമണം നടത്തിയത്. ഇന്നലെ ഉച്ചയ്ക്ക് 12നാണ് സംഭവം. ശ്രീജിത്തിനെ സംഭവ സ്ഥലത്തുനിന്നു പൊലീസ് കീഴടക്കി അറസ്റ്റ് ചെയ്തു. പിതാവ് ചന്ദ്രൻ ഓടിപ്പോയി. അടിപിടി കേസിൽ ശ്രീജിത്തടക്കം 5 പ്രതികളാണ് ഉള്ളത്.  4 പേരും ഒളിവിലാണ്.

MORE IN THRISSUR LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama