go

പദ്ധതികൾ വേഗം പൂർത്തിയാക്കുക ലക്ഷ്യം: റാഫി ജോസ്

Thrissur news
തൃശൂർ കോർപറേഷൻ ഡപ്യൂട്ടി മേയറായി തിരഞ്ഞെടുത്ത പി.റാഫി ജോസിനെ മേയർ അജിതാ വിജയൻ, സ്ഥാനമൊഴിഞ്ഞ ബീനാ മുരളി എന്നിവർ അഭിനന്ദിക്കുന്നു.
SHARE

തൃശൂർ ∙ ഇടതുപക്ഷം തുടങ്ങിവച്ച പദ്ധതികൾ വേഗത്തിൽ പൂർത്തിയാക്കുമെന്ന് പുതിയ ഡപ്യൂട്ടി മേയർ കുട്ടി റാഫി. എൽഡിഎഫിലെ ധാരണയനുസരിച്ച്‌ സിപിഐയിലെ ബീന മുരളി ഡപ്യൂട്ടി മേയർ സ്ഥാനം രാജിവച്ച ഒഴിവിലായിരുന്നു തിരഞ്ഞെടുപ്പ്‌. റാഫി ജോസിന്റെ പേര്‌ മേയർ അജിത വിജയൻ നിർദേശിച്ചു. വികസന സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷ‍ ഷീബ ബാബു പിന്താങ്ങി. എ.പ്രസാദിന്റെ പേര്‌ ജോൺ ഡാനിയേൽ നിർദേശിച്ചു.

 ഫ്രാൻസിസ്‌ ചാലിശ്ശേരി പിന്താങ്ങി. സത്യപ്രതിജ്ഞയ്ക്കു ശേഷം മേയർ അജിത വിജയൻ, കെ.രാജൻ എം‍എൽഎ, മുൻ ഡെപ്യൂട്ടി മേയർ ബീന മുരളി, സിപിഐ ജില്ലാ കമ്മിറ്റി അംഗം സാറാമ്മ റോബ്‌സൺ, പ്രതിപക്ഷ നേതാവ്‌ എം.കെ.മുകുന്ദൻ, സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷരായ ഫ്രാൻസിസ്‌ ചാലിശ്ശേരി, ലാലി ജെയിംസ്‌ എന്നിവർ അനുമോദനങ്ങൾ അറിയിച്ചു.

∙ കോൺഗ്രസ് വിമതനായി കൗൺസിലർ തിരഞ്ഞെടുപ്പിൽ ജയിച്ച റാഫി അടുത്തിടെയാണ് യുഡിഎഫ് വിട്ട് എൽഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചത്. ആദ്യ മേയർ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനു വോട്ടു ചെയ്ത റാഫി രണ്ടാം മേയർ തിരഞ്ഞെടുപ്പിൽ എൽഡിഎഫിനു വോട്ടു നൽകി.

∙ സിപിഎമ്മിലെ മുക്കാട്ടുകര ഡിവിഷൻ കൗൺസിലർ ഇ.ഡി.ജോണിയുടെ വോട്ടാണ് അസാധുവായത്. ബാലറ്റ്‌ പേപ്പറിന്റെ പുറത്ത്‌ പേരെഴുതിയെങ്കിലും ഒപ്പിടാൻ വിട്ടുപോയതിനാലാണ് വോട്ട്‌ അസാധുവായത്.

∙ കോർപറേഷൻ കൗൺസിലിൽ മുൻനിര സ്ഥാനങ്ങളില്ലാതെ സിപിഎം. മേയർ സിപിഐ പ്രതിനിധിനും ഡപ്യൂട്ടി മേയർ സ്വതന്ത്രനുമാണ്. സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷരും സ്വതന്ത്രരാണ്. വർഗീസ് കണ്ടംകുളത്തിയെ ഡപ്യൂട്ടി മേയറാക്കാൻ ആലോചനകൾ നടന്നെങ്കിലും റാഫിയെ പിന്തുണയ്ക്കാൻ ജില്ലാ കമ്മിറ്റി നിർദേശിക്കുകയായിരുന്നു.

MORE IN THRISSUR LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama