go

വീട്ടമ്മ മരിച്ചു കഴിഞ്ഞപ്പോൾ അതാ വന്നു ഹംപിൽ വര

Thrissur news
എരുമപ്പെട്ടി ഗവ. ഹയർ സെക്കൻഡറി സ്കൂളിനു മുന്നില്‍ മുന്നറിയിപ്പ് അടയാളം മാഞ്ഞ ഹംപ്.
SHARE

എരുമപ്പെട്ടി ∙ സംസ്ഥാന പാതയിൽ എരുമപ്പെട്ടി ഗവ. ഹയർ സെക്കൻഡറി സ്കൂളിനു മുന്നിലെ ഹംപിൽ മുന്നറിയിപ്പ് വര ഇല്ല. സമീപത്തെ പൊലിസ് സ്റ്റേഷനു മുന്നിലെ ഹംപിന്റെയും സ്ഥിതി വ്യത്യസ്തമല്ല. പൊലീസ് സ്റ്റേഷനു മുന്നിലെ ഹംപിൽ തട്ടി ബൈക്കിൽ നിന്നു തെറിച്ചുവീണാണ് കഴി‍ഞ്ഞ ദിവസം വീട്ടമ്മ മരിച്ചത്. 

 അപകടമുണ്ടായി കഴിഞ്ഞപ്പോൾ അധികൃതരുടെ കണ്ണു തുറന്നു; ഉടൻ തന്നെ പൊലീസ് വെളുത്ത വരയിട്ടു. ഹംപുകൾ സ്ഥാപിക്കുന്ന സമയത്ത് മരാമത്ത് വകുപ്പ് മുന്നറിയിപ്പ് അടയാളങ്ങൾ വരയ്ക്കാറുണ്ടങ്കിലും ഇതു മാഞ്ഞുപേകുന്ന മുറയ്ക്ക്  പുനഃസ്ഥാപിക്കാൻ ശ്രദ്ധിക്കാറില്ല.  പൊലീസും സന്നദ്ധ സംഘടനകളും ഓട്ടോറിക്ഷ തൊഴിലാളികളുമാണ് പലപ്പോഴും ഇതു ചെയ്യുന്നത്. 

MORE IN THRISSUR LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama