go

സി.എം.ജോർജിന്റെ ചരമവാർഷികം ആചരിച്ചു

Thrissur news
ജില്ലാ വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ വ്യാപാര ഭവനിൽ നടത്തിയ സി.എം.ജോർജ് അനുസ്മരണത്തിൽ ജില്ലാ പ്രസിഡന്റ് കെ.വി.അബ്ദുൽ ഹമീദ് പുഷ്പാർച്ചന നടത്തുന്നു.
SHARE

തൃശൂർ ∙ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സ്ഥാപക പ്രസിഡന്റ് സി.എം.ജോർജിന്റെ 26ാം ചരമവാർഷികം ജില്ലാ മർച്ചന്റ്സ് അസോസിയേഷൻ ആചരിച്ചു. സമ്മേളനം മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് എം. ജയപ്രകാശ് ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി കെ.എസ്. ഫ്രാൻസിസ് അധ്യക്ഷനായിരുന്നു. 

പട്ടാളം മാർക്കറ്റിലെ തീപിടിത്തത്തിൽ കടകൾ നശിച്ച അസോസിയേഷൻ അംഗങ്ങൾക്കു കാരുണ്യസ്മൃതി ഫണ്ടിൽ  നിന്നു ധനസഹായം നൽകി. പി.എസ്. സുനിൽ, എ.കെ. ഡേവീസ്, സി.ആർ. പോൾ, എം.വി. രാജൻ, സി.പി. മുഹമ്മദ് ഹനീഫ്, എൻ.എ.ജലീൽ, എ.ജെ. ജോർജ്, എം.കെ. ബ്രൗണി എന്നിവർ പ്രസംഗിച്ചു.

തൃശൂർ ∙ സി.എം.ജോർജ് ഓർമദിനം വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ കമ്മിറ്റി ആചരിച്ചു. വ്യാപാരഭവനിലെ അനുസ്മരണ വേദിയിൽ പുഷ്പാർച്ചന നടത്തി. ജില്ലാ പ്രസിഡന്റ് കെ.വി.അബ്ദുൽ ഹമീദ് ഉദ്ഘാടനം നിർവഹിച്ചു. ജനറൽ സെക്രട്ടറി എൻ.ആർ.വിനോദ്കുമാർ അധ്യക്ഷനായി. 

ജോർജ് കുറ്റിച്ചാക്ക്, പി.പവിത്രൻ, കെ.എ.അസ്സി, ജോർജ് മണ്ണുമ്മൽ, ജോയ് മൂത്തേടൻ, ലൂക്കോസ് തലക്കോട്ടൂർ, സെബാസ്റ്റ്യൻ മഞ്ഞളി, പി.ജെ.പയസ്, ടി.എസ്.വെങ്കിടം, അജിത് കുമാർ മല്ലയ്യ, വി.ടി.ജോർജ്, കെ.കെ.ഭാഗ്യനാഥൻ, പി.നാരായണൻകുട്ടി എന്നിവർ പ്രസംഗിച്ചു.

MORE IN THRISSUR LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama