go

അബ്ദുൽ കലാം പ്രതിഭാ പുരസ്കാര സമർപ്പണം

Thrissur news
ജെസിഐ ഇരിങ്ങാലക്കുട ചാപ്റ്റർ സ്കൂളുകളിൽ നടത്തുന്ന എ.പി.ജെ.അബ്ദുൽ കലാം പ്രതിഭാ പുരസ്കാരസമർപ്പണത്തിന്റെ ജില്ലാതല ഉദ്ഘാടനം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.കെ.ഉദയപ്രകാശ് നിർവഹിക്കുന്നു
SHARE

ഇരിങ്ങാലക്കുട ∙ ജൂനിയർ ചേംബർ ഇന്റർനാഷനൽ(ജെസിഐ) ഇരിങ്ങാലക്കുട ചാപ്റ്റർ ജില്ലയിലെ നൂറോളം സ്കൂളുകളിൽ നടത്തുന്ന എ.പി.ജെ.അബ്ദുൽ കലാം പ്രതിഭാ പുരസ്കാരസമർപ്പണത്തിന്റെ ജില്ലാതല ഉദ്ഘാടനം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.കെ.ഉദയപ്രകാശ് നിർവഹിച്ചു. ജെസിഐ പ്രസിഡന്റ് ഷിജു പെരേപ്പാടൻ അധ്യക്ഷത വഹിച്ചു. 

മികച്ച വിദ്യാർഥിക്കുള്ള പ്രതിഭാ പുരസ്കാരം റോസ് മേരി ടോണിക്ക് സമ്മാനിച്ചു. സ്കൂൾ അസിസ്റ്റന്റ് മാനേജർ ഫാ. ജിഫിൻ കൈതാരത്ത്, പ്രിൻസിപ്പൽ കെ.ടി.റെക്ടി, പ്രോഗ്രാം ഡയറക്ടർ ജോർജ് പുന്നേലിപറമ്പിൽ, ജോൺ നിധിൻ തോമസ്, ടെൽസൺ കോട്ടോളി, പി.ജെ.ജിസൻ, ഹോബി ജോളി, ജയിംസ് അക്കരക്കാര‍ൻ, പിടിഎ പ്രസിഡന്റ് മിനി കാളിയങ്കര, വർഗീസ്, സെക്രട്ടറി സലീഷ്കുമാർ, ഷാജു പാറേക്കാടൻ, ടി.പി.ഷാന്റോ എന്നിവർ പ്രസംഗിച്ചു. 

MORE IN THRISSUR LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama