go

അമ്പോളം അൻപാണ് ജീവൻ

Tgrissur
അരുൺ ആശുപത്രിക്കിടക്കയിൽ
SHARE

തൃശൂർ∙ അമ്പ് എഴുന്നള്ളിപ്പിനു സമാഹരിച്ച തുക ആഘോഷം ഉപേക്ഷിച്ച് അരുൺ ഷാജിയുടെ കുടുംബത്തിനു കൈമാറി. നെല്ലിക്കുന്ന് ഇടവകയിലെ സെന്റ് വിൻ‌സന്റ് ഡി പോൾ യൂണിറ്റ് അംഗങ്ങളാണ് കാൽലക്ഷം രൂപ അരുണിന്റെ ചികിത്സയ്ക്കു കൈമാറിയത്. 

ബൈക്ക് അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ് ഒരു വർഷത്തിലധികമായി അബോധാവസ്ഥയിൽ കഴിയുകയാണ് അരുൺ. വൈക്കം ഇൻഡോ–അമേരിക്കൽ ഹോസ്പിറ്റലിൽ ചികിത്സയിലുള്ള ഇരുപത്തി മൂന്നുകാരന്റെ ശസ്ത്രക്രിയയ്ക്കും തുടർ ചികിത്സയ്ക്കുമായി 15 ലക്ഷത്തിലധികം രൂപ സമാഹരിക്കാനുള്ള പരിശ്രമത്തിലാണ് കുടുംബവും അഭ്യുദയകാംക്ഷികളും. ഇതിനിടെയാണ് യൂണിറ്റ് അംഗങ്ങൾ വീട്ടിലെത്തി അരുണിന്റെ അച്ഛൻ‌ സജിമോനു തുക കൈമാറിയത്. 

MORE IN THRISSUR LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama