go

പി.റാഫി ജോസ് ഡപ്യൂട്ടി മേയർ

Thrissur news
പി.റാഫി ജോസ്
SHARE

തൃശൂർ ∙ കോർപറേഷൻ ഡപ്യൂട്ടി മേയറായി പി. റാഫി ജോസ് (കുട്ടി റാഫി) തിരഞ്ഞെടുക്കപ്പെട്ടു. ചിയ്യാരം സൗത്ത് ഡിവിഷനിൽ നിന്ന് സ്വതന്ത്രനായി വിജയിച്ച റാഫി എൽ‍ഡിഎഫ് പിന്തുണയോടെയാണ് ഡപ്യൂട്ടി മേയറായത്. 

റാഫിക്ക് 26 വോട്ടും കോൺഗ്രസ് സ്ഥാനാർഥി എ.പ്രസാദിന് 22 വോട്ടും ലഭിച്ചു. ഒരു വോട്ട് അസാധുവായി. ബിജെപിയുടെ 6 കൗൺസിലർമാരും വിട്ടുനിന്നു. 55 അംഗ കൗൺസിലിൽ‍ ആകെ 49 വോട്ടാണുണ്ടായിരുന്നത്. കലക്ടർ ടി.വി.അനുപമ വരണാധികാരിയായി. 

എൽഡിഎഫ് ധാരണയനുസരിച്ച്‌ സിപിഐയിലെ ബീന മുരളി ഡപ്യൂട്ടി മേയർ സ്ഥാനം രാജിവച്ച ഒഴിവിലായിരുന്നു തെരഞ്ഞെടുപ്പ്‌. കോൺഗ്രസ് വിമതനായി മൽസരിച്ചായിരുന്നു റാഫി കൗൺസിലറായി തിരഞ്ഞെടുക്കപ്പെട്ടത്.

MORE IN THRISSUR LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama