go

മോട്ടോർ തകരാറിൽ; ‘കലവറ’ കാലി

Thrissur news
കലവറക്കുന്ന് ശുദ്ധജലപദ്ധതിയുടെ പമ്പ് ഹൗസ്.
SHARE

വരന്തരപ്പിള്ളി ∙ പഞ്ചായത്തിലെ കുട്ടൻചിറ, പാത്തിക്കിരിചിറ പ്രദേശങ്ങളിലേക്കുള്ള കുടിവെള്ള വിതരണം മുടങ്ങുന്നതായി പരാതി. പ്രശ്നം രിഹരിക്കണമെന്നാവശ്യപ്പെട്ട് എച്ച്ആർപിഇഎം പ്രവർത്തകർ കലക്ടർക്ക് പരാതി നൽകി.

വരന്തരപ്പിള്ളി കലവറക്കുന്ന് കുടിവെള്ള പദ്ധതിയുടെ പമ്പ് ഹൗസിലെ രണ്ടുമോട്ടോറുകളിൽ ഒരെണ്ണം തകരാറിലായതാണ് കുടിവെള്ളം മുടങ്ങാൻ കാരണം. മോട്ടോർ തകരാറിലായിട്ട് രണ്ട് മാസമായി.

ദിവസവും പൈപ്പിലൂടെ വെള്ളം ലഭിച്ചിരുന്നു. ഇതിപ്പോൾ ആഴ്ചയിൽ ഒന്നോ രണ്ടോ തവണയായി ചുരുങ്ങി. ഇതുതന്നെ കൃത്യമായി കിട്ടാത്ത അവസ്ഥയാണ്.

ജല അതോറിറ്റിയുടെ വിശദീകരണം

കേടുവന്ന മോട്ടോർ അറ്റകുറ്റപണികൾ നടത്തി രണ്ടാഴ്ചക്കകം പ്രശ്‌നം പരിഹരിക്കുമെന്ന് ജലഅതോറിറ്റി എഇ അറിയിച്ചു.

കേടുവന്ന മോട്ടോർ ഉയർത്തുന്നതിനു പമ്പ് ഹൗസ് ബലപ്പെടുത്തൽ നടത്തേണ്ടി വന്നതാണ് അറ്റകുറ്റപണികൾ വൈകാനിടയാക്കിയത്. മോട്ടോർ, വർക്ക്‌ഷോപ്പിൽ എത്തിച്ച് നന്നാക്കുകയാണെന്നും അതുവരെ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിന് താൽക്കാലികമായി ഒരു ഷിഫ്റ്റ് അധികമായി പ്രവർത്തിപ്പിക്കുന്നുണ്ടെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.

അളഗപ്പനഗർ, വരന്തരപ്പിള്ളി പഞ്ചായത്തുകളിലെ പ്രദേശങ്ങളിലേയ്ക്ക് ശുദ്ധജലം പമ്പ് ചെയ്യുന്ന രണ്ട് പദ്ധതികൾ അടങ്ങിയതാണ് കലവറക്കുന്ന് ശുദ്ധജല പദ്ധതി. അതിൽ വരന്തരപ്പിള്ളി പഞ്ചായത്ത് പ്രദേശങ്ങളിലേയ്ക്ക് വെള്ളം പമ്പ് ചെയ്യുന്ന മോട്ടോറാണ് തകരാറിലായത്.

MORE IN THRISSUR LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama