go

വിദ്യാർഥിനിയോട് അപമര്യാദ: അധ്യാപകൻ അറസ്റ്റിൽ

SHARE

ചെറുതുരുത്തി ∙ വിദ്യാർഥിനിയോട് അപമര്യാദയായി പെരുമാറിയ കലാമണ്ഡലം അധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്തു. കലാമണ്ഡലത്തിലെ കർണാടക സംഗീതം അധ്യാപകനായ ടി.കെ. രാജീവ്കുമാറാണ് അറസ്റ്റിലായത്. കഴിഞ്ഞ നവംബർ 22 ന് ക്യാംപസിൽ വച്ച് മോശമായി പെരുമാറിയെന്ന പരാതിയിലാണ് അറസ്റ്റ്.

വിദ്യാർഥിനിയുടെ അമ്മ കലാമണ്ഡലത്തിൽ നൽകിയ പരാതി അധികൃതർ പൊലീസിനു കൈമാറുകയായിരുന്നു. കസ്റ്റഡിയിലായ അധ്യാപകനെ ഇന്നലെ മെഡിക്കൽ പരിശോധനകൾക്കു ശേഷം രാത്രിയോടെ അറസ്റ്റ് ചെയ്തു.

ചെറുതുരുത്തി എസ്ഐ വി.പി. സിബീഷ്, സിപിഒമാരായ അനീഷ്, സുധാകരൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

MORE IN THRISSUR LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama