go

പുന്നയൂർ പഞ്ചായത്ത് കാര്യാലയ വളപ്പിൽ തീപിടിത്തം 17 പേർ ആശുപത്രിയിൽ

Thrissur news
പുന്നയൂർ പഞ്ചായത്ത് കാര്യാലയ വളപ്പിലെ തീപിടിത്തം.
SHARE

പുന്നയൂർ ∙ പഞ്ചായത്ത് കാര്യാലയ വളപ്പിൽ തീപിടിത്തം. പുക ശ്വസിച്ച് ശാരീരിക അസ്വാസ്ഥ്യത്തെ തുടർന്ന് പഞ്ചായത്ത് പ്രസിഡന്റ് ഉൾപ്പെടെ 17 പേരെ ചാവക്കാട് ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

ഇരുപത്തഞ്ചോളം പേർ എടക്കഴിയൂർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ചികിൽസ തേടി. ഇന്നലെ 11.30 ഓടെയാണ് പഞ്ചായത്ത് കാര്യാലയത്തിനു കിഴക്കു ഭാഗത്ത് കൂട്ടിയിട്ടിരുന്ന ഫ്ലെക്‌സ് ബോഡുകൾക്ക് തീ പിടിച്ചത്.  ഈ സമയം രണ്ടാം നിലയിൽ കുടുംബശ്രീ പ്രവർത്തകരുടെ യോഗം നടന്നിരുന്നു. 

ഇവിടേക്ക് പുക കയറിയതിനെ തുടർന്ന് പരിഭ്രാന്തരായ സ്ത്രീകൾ ഹാളിൽ നിന്നും നിലവിളിച്ച് ഓടുകയായിരുന്നു. ഓട്ടത്തിനിടെ വീണ് 5 പേർക്ക് നിസ്സാര പരുക്കുണ്ട്. മുകളിൽ നിന്നു ഷീറ്റിലേക്ക് ചാടിയപ്പോഴാണ് നാലകത്ത് ഷഹനയ്ക്കു (36) പരുക്കേറ്റത്. ഇവർ ചാവക്കാട് ഗവ. ആശുപത്രിയിൽ ചികിൽസയിലാണ്

പഞ്ചായത്ത് പ്രസിഡന്റ് ബുഷറ കുന്നമ്പത്ത് (30), മെംബർമാരായ ആശ രവി (52), ഷഹർബാൻ (40), കുടുംബശ്രീ അധ്യക്ഷ പണിക്കവീട്ടിൽ നെസീമ  (35), കുടുംബശ്രീ പ്രവർത്തകരായ സജിത വലിയകത്ത്  (33), മകൾ ദക്ഷത്ര (8 മാസം), വാലിപ്പറമ്പിൽ ജമീല (49), ആറുകെട്ടി ബിന്ദു (43), കണ്ണന്നൂർ അമ്പലത്ത് വീട്ടിൽ ഫാത്തിമ (48), എടക്കഴിയൂർ വീട്ടിൽ സജിത (40), സൗമ്യ പുല്ലാനി (30),  എടക്കഴിയൂർ വീട്ടിൽ പ്രേമാവതി (53), മുൻപറമ്പിൽ പുഷ്പ (55), മുക്രിയകത്ത് സഫിയ (55), ആയിനികുളം സംഗീത (36), ചളിയിൽ വീട്ടിൽ ഷെറീന (34) എന്നിവരും ചാവക്കാട് ആശുപത്രിയിൽ ചികിൽസയിലാത്. നാട്ടുകാരും പഞ്ചായത്ത് അംഗങ്ങളും ചേർന്ന് തീ അണച്ചു. 

കോട്ടപ്പുറം  ലാസിയോ ആംബുലൻസ് പ്രവർത്തകരാണ് പരുക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചത്. തീപിടിത്തത്തിന്റെ കാരണം അറിവായിട്ടില്ല.

MORE IN THRISSUR LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama