go

സ്വപ്നം കാണാൻ പഠിപ്പിക്കുകയാണ് മികച്ച അധ്യാപകന്റെ ധർമം: മന്ത്രി അൽഫോൻസ്

Thrissur-Alphonse-Kannanthanam
ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിൽ നടന്ന ഫാ. ജോസ് തെക്കൻ ബെസ്റ്റ് ടീച്ചർ അവാർഡ് സമർപ്പണ സമ്മേളനം കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം ഉദ്ഘാടനം ചെയ്യുന്നു.
SHARE

ഇരിങ്ങാലക്കുട ∙ വിദ്യാർഥികളെ സ്വപ്നം കാണാൻ പഠിപ്പിക്കുകയാണ് മികച്ച അധ്യാപകന്റെ ധർമമെന്ന് കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം. ക്രൈസ്റ്റ് കോളജ് മുൻ പ്രിൻസിപ്പൽ ഫാ. ഡോ.ജോസ് തെക്കന്റെ സ്മരണാർഥം കോളജ് ഏർപ്പെടുത്തിയ ബെസ്റ്റ് ടീച്ചർ അവാർഡ് കോഴിക്കോട് കോടഞ്ചേരി ഗവ. കോളജിലെ അധ്യാപകൻ ഡോ. സി.കൃഷ്ണനു നൽകി പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. നാലര വർഷം കൊണ്ട് പാവപ്പെട്ടവർക്ക് ഒട്ടേറെ നല്ല പദ്ധതികൾ നടപ്പിലാക്കിയ സർക്കാരാണ് കേന്ദ്രത്തിലുള്ളത്. 

നന്മയുടെ പക്ഷത്ത് ഉറച്ചുനിന്ന് പ്രവർത്തിച്ച ദീർഘ വീക്ഷണമുള്ള മികച്ച അധ്യാപകനായിരുന്നു ഫാ. ജോസ് തെക്കനെന്നു മാർ പോളി കണ്ണൂക്കാടൻ അഭിപ്രായപ്പെട്ടു. ഫാ. ജോസ് തെക്കന്റെ മാതാവ് താണ്ടമ്മയെ അദ്ദേഹം ആദരിച്ചു. 

സിഎംഐ സഭ പ്രൊവിൻഷ്യൽ ഫാ. വാൾട്ടർ തേലപ്പിള്ളി, കെ.യു.അരുണൻ എംഎൽഎ, കോളജ് മാനേജർ ഫാ. ജേക്കബ് ഞെരിഞ്ഞാമ്പള്ളി, പ്രിൻസിപ്പൽ ഫാ. മാത്യുപോൾ ഉൗക്കൻ, വൈസ് പ്രിൻസിപ്പൽമാരായ പ്രഫ. വി.പി.ആന്റോ, ഫാ.ജോയി പീണിക്കപറമ്പിൽ, ഫാ. ഡോ. ജോളി ആൻഡ്രൂസ് എന്നിവർ പ്രസംഗിച്ചു. 

MORE IN THRISSUR LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama