go

മാറുമറയ്ക്കാത്ത ആചാരം ദൈവഹിതമല്ല, അതു സവർണ മൂല്യബോധം’

Thrissur-Honour
തൃശൂരിൽ പുരോഗമന കലാസാഹിത്യ സംഘം സംഘടിപ്പിച്ച സാംസ്‌കാരിക മഹാസംഗമവും നവകേരള സാംസ്‌കാരിക യാത്രയുടെ സമാപനവും വെള്ളാറോട്ടിൽ മീനാക്ഷി ഉദ്ഘാടനം ചെയ്യുന്നു.
SHARE

തൃശൂർ ∙ മാറുമറയ്ക്കൽ സമരത്തിലൂടെ പൊളിച്ചെഴുതിയത് ദൈവഹിതമെന്ന പേരിൽ അനുഷ്ഠിച്ചിരുന്ന സവർണ മൂല്യബോധത്തെയാണെന്നു മണിമലർക്കാവ് മാറുമറയ്ക്കൽ സമരനായിക വെള്ളാറോട്ടിൽ മീനാക്ഷി. 

   പുരോഗമന കലാസാഹിത്യ സംഘം സംഘടിപ്പിച്ച സാംസ്‌കാരിക മഹാസംഗമവും നവകേരള സാംസ്‌കാരിക യാത്രയുടെയും സമാപനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. ആയിരങ്ങളുടെ തുറിച്ചുനോട്ടങ്ങൾക്കു മുന്നിൽ സ്ത്രീകൾ അപമാനംകൊണ്ടു തലതാഴ്ത്തി നിൽക്കേണ്ടി വന്ന കാലഘട്ടമായിരുന്നു അത്. 

  ദൂരദേശങ്ങളിൽ നിന്നുപോലും ആൾക്കാർ ഈ കാഴ്ച കാണാനെത്തിയിരുന്നു. അയിത്തമുള്ളതിനാൽ ആചാരപ്രകാരമുള്ള അകലം പാലിച്ചു നിന്നുകൊണ്ടായിരുന്നു തുറിച്ചുനോട്ടം. ദൈവഹിതമാണിതെന്ന സവർണ മൂല്യബോധമാണ് അവരെ നയിച്ചത്. ഈശ്വരവിശ്വാസത്തിന്റെ മറവിൽ സ്ത്രീകളുടെ വസ്ത്രമുരിച്ച് കാഴ്ച ആസ്വദിക്കുന്ന സവർണ അശ്ലീലതയ്ക്കെതിരെ ബ്ലൗസ് ധരിച്ചെത്തി താലമെടുത്ത സ്ത്രീകൾ അനാചാരം പൊളിച്ചെഴ‍ുതി. സവർണ മേധാവിത്വം ഉറഞ്ഞുതുള്ളിയെങ്കിലും വനിതകളുടെ നിശ്ചയദാർഢ്യത്തിനു മുന്നിൽ ഒടുവിൽ മുട്ട‍ുമടക്കിയെന്നും അവർ പറഞ്ഞു. 

    സാഹിത്യ അക്കാദമി പ്രസിഡന്റ് വൈശാഖൻ അധ്യക്ഷത വഹിച്ചു. സംസ്ഥാനത്തിന്റെ ഇരുഭാഗത്തു നിന്നുമെത്തിയ ജാഥകൾ തൃശൂരിൽ സംഗമിച്ചു. സുനിൽ പി. ഇളയിടം, കെ.ഇ.എൻ. കുഞ്ഞഹമ്മദ്, പ്രിയനന്ദനൻ, ലളിത ലെനിൻ, ബാബു എം. പാലിശേരി, കരിവെള്ളൂർ മുരളി, സുജ സൂസൻ ജോർജ്, പുരുഷൻ കടലുണ്ടി എംഎൽഎ, മറാഠി സംവിധായകൻ ആദിത്യ സുഹാസ് തുടങ്ങിയവർ പ്രസംഗിച്ചു. 

MORE IN THRISSUR LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama