go

കണ്ണനെ തൊഴുത് നിതീഷ് ഭരദ്വാജ്

Thrissur-nitheesh-Bharthvag
നടൻ നിതീഷ് ഭരദ്വാജ് ഗുരുവായൂർ ക്ഷേത്രദർശനം നടത്തുന്നു. മഹിളാ മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി സി.നിവേദിത, ദേവസ്വം അഡ്മിനിസ്ട്രേറ്റർ എസ്.വി.ശിശിർ, ബിജെപി എറണാകുളം നിയോജകമണ്ഡലം പ്രസിഡന്റ് സി.ജി.രാജഗോപാൽ എന്നിവർ സമീപം
SHARE

ഗുരുവായൂർ ∙ മഹാഭാരതം ടിവി സീരിയലിൽ ശ്രീകൃഷ്ണനായി അഭിനയിച്ച് ജനഹൃദയങ്ങളിൽ സ്ഥാനം പിടിച്ച നടൻ നിതീഷ് ഭരദ്വാജ് കണ്ണനെ കണ്ടു തൊഴാനെത്തി. ഇന്നലെ രാവിലെ പന്തീരടി  പൂജയ്ക്കു ശേഷമായിരുന്നു ക്ഷേത്ര ദർശനം. സോപാനത്ത് കാണിക്കയർപ്പിച്ചു.  കണ്ണൻ തനിക്ക് ഉറ്റ സുഹൃത്തും മാർഗദർശിയുമാണെന്നും   ഈ കൂടിക്കാഴ്ച മനസ്സു നിറഞ്ഞ  അനുഭവമായെന്നും അദ്ദേഹം പറഞ്ഞു. 

ദേവസ്വം അഡ്മിനിസ്ട്രേറ്റർ എസ്.വി.ശിശിർ, ഡപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ പി.ശങ്കുണ്ണിരാജ് എന്നിവർ ദർശനത്തിന് സൗകര്യമൊരുക്കി.  മുൻ ബിജെപി എംപി കൂടിയായ അദ്ദേഹത്തിനൊപ്പം മഹിള‍ാ മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി സി.നിവേദിത, ബിജെപി എറണാകുളം നിയോജകമണ്ഡലം പ്രസിഡന്റ് സി.ജി.രാജഗോപാൽ എന്നിവരുമുണ്ടായിരുന്നു.

തുടർന്ന് പെരുന്തട്ട ശിവക്ഷേത്രത്തിലെ അതിരുദ്രമഹായജ്ഞവേദിയിലും  ദർശനം നടത്തി.

MORE IN THRISSUR LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama