go

ഗുരുവായൂരിൽ 207 വിവാഹങ്ങൾ, വൻ തിരക്ക്

  Thrissur News
ഗുരുവായൂർ ക്ഷേത്രത്തിൽ 207 വിവാഹങ്ങൾ നടന്ന ഇന്നലെ കിഴക്കേനടയിലെ കല്യാണമണ്ഡപങ്ങൾക്കു സമീപം വിവാഹസംഘങ്ങളുടെ തിരക്ക്.
SHARE

ഗുരുവായൂർ ∙ ക്ഷേത്രത്തിൽ ഇന്നലെ വിവാഹസംഘങ്ങളുടെ വൻതിരക്ക്. കിഴക്കേനടയിലെ 3 കല്യാണമണ്ഡപങ്ങളിലായി 207 വിവാഹങ്ങൾ നടന്നു. രാവിലെ 9 മുതൽ 12 വരെയുള്ള മുഹൂർത്തത്തിലായിരുന്നു വിവാഹങ്ങളേറെയും.കല്യാണമണ്ഡപത്തിലെത്താൻ വധൂവരൻമാർ ഏറെ പ്രയാസപ്പെട്ടു.

 തിരക്കേറിയ ദിവസങ്ങളിൽ ടോക്കൺ ഏർപ്പെടുത്തി വിവാഹസംഘങ്ങൾക്ക് ക്യൂ ഏർപ്പെടുത്തണമെന്ന നിർദേശം ഇതുവരെ നടപ്പായിട്ടില്ല. ക്ഷേത്രത്തിൽ ഇന്നലെ ദർശനത്തിനും വലിയ തിരക്കായിരുന്നു. 851 കുട്ടികൾക്ക് ചോറൂണ് വഴിപാട് നടന്നു.ടെംപിൾ എസ്ഐ വിമോദിന്റെ നേതൃത്വത്തിൽ പൊലീസ് തിരക്ക് നിയന്ത്രിച്ചു.

MORE IN THRISSUR LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama