go

കേന്ദ്ര സർക്കാർ സഹകരണ മേഖലയെ തകർക്കുന്നു: തപൻ കുമാർ ബോസ്

 Thrissur News
ഓൾ കേരള കോ -ഓപ്പറേറ്റീവ് അർബൻ ബാങ്ക് എംപ്ലോയിസ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം കൊടുങ്ങല്ലൂരിൽ ഫെഡറേഷൻ ജനറൽ സെക്രട്ടറി തപൻ കുമാർ ബോസ് ഉദ്ഘാടനം ചെയ്യുന്നു.
SHARE

കൊടുങ്ങല്ലൂർ ∙ കേന്ദ്ര സർക്കാർ സഹകരണ മേഖലയെ തകർക്കാൻ ശ്രമിക്കുകയാണെന്ന് ഓൾ ഇന്ത്യ കോ ഓപറേറ്റിവ് ബാങ്ക് എംപ്ലോയിസ് ഫെഡറേഷൻ ജനറൽ സെക്രട്ടറി തപൻ കുമാർ ബോസ്. ഓൾ കേരള കോ ഓപറേറ്റിവ് അർബൻ ബാങ്ക് എംപ്ലോയിസ് അസോസിയേഷൻ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

  Thrissur News
പ്രസിഡന്റ് ടെഡി എ. സിൽവസ്റ്റർ, ജനറൽ സെക്രട്ടറി ഷാജി ജോൺ.

സഹകരണ മേഖലയെ തകർത്ത് മൈക്രോ ഫിനാൻസ് സംരംഭങ്ങളെയും സ്മോൾ ഫിനാൻസ് ബാങ്കുകളെയും വളർത്താനാണു സർക്കാർ ശ്രമിക്കുന്നത്. സഹകരണ മേഖലയ്ക്ക് ആവശ്യമായ സാമ്പത്തിക സഹായവും സങ്കേതിക സഹായങ്ങളും നൽകാൻ സർക്കാർ തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സംസ്ഥാന പ്രസിഡന്റ് വി. സത്യനാഥൻ അധ്യക്ഷത വഹിച്ചു. എകെബിഇഎഫ് ജനറൽ സെക്രട്ടറി സി.ഡി. ജോസൻ പ്രഭാഷണം നടത്തി.ഇ.ടി. ടൈസൻ എംഎൽഎ ഇ–മാഗസിൻ ഉദ്ഘാടനം ചെയ്തു. പി. പ്രദീപ് കുമാർ, കുര്യൻ മാത്യൂ, പി.പവിത്രൻ, കെ.എസ്. ബിജോയ്, എ.എം. സായൂജ്, സദാനന്ദൻ തിരൂർ എന്നിവർ പ്രസംഗിച്ചു. ഭാരവാഹികൾ: ടെഡി. എ. സിൽവസ്റ്റർ (പ്രസി), കെ. ഇബ്രഹിംകുട്ടി, കെ.പി. മുരളീധരൻ, കെ. രാജഗോപൽ, കെ. ചന്ദ്രൻകുട്ടി, സുരേഷ് ബാബു (വൈസ് പ്രസി), ഷാജി ജോൺ (ജനറൽ സെക്ര), പി. പവിത്രൻ (സെക്ര) കെ.ജെ. ജോർജ് (ട്രഷ).

MORE IN THRISSUR LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama