go

വായ്പയെടുക്കാൻ വ്യാജ സ്ഥാപനവും വ്യാജ ശമ്പള സർട്ടിഫിക്കറ്റും ലക്ഷങ്ങൾ തട്ടിയയാൾ അറസ്റ്റിൽ

Thrissur News
ജോയ്
SHARE

ചാലക്കുടി ∙ വ്യാജ സ്ഥാപനവും വ്യാജ ശമ്പള സർട്ടിഫിക്കറ്റും വഴി ബാങ്കുകളിൽ നിന്നു ലക്ഷങ്ങൾ വായ്പയെടുത്തു മുങ്ങിയയാൾ അറസ്റ്റിൽ. തൃശൂർ നെട്ടിശ്ശേരി കുളംപുറത്ത് ജോയിയെയാണ് (തിരുടൻ ജോയി–50) ഡിവൈഎസ്പി കെ. ലാൽജി അറസ്റ്റ് ചെയ്തത്. 2011ൽ ടൗൺ കോ– ഓപ്പറേറ്റീവ് ബാങ്ക് ശാഖയിൽ വ്യാജ സാലറി സർട്ടിഫിക്കറ്റുകളും മറ്റു രേഖകളും ഹാജരാക്കി വൻ തുക വായ്പയെടുത്ത സംഘത്തിലെ പ്രമുഖനാണ് പിടിയിലായത്.

ഗ്രാമ പ്രദേശത്തു സ്ഥാപനങ്ങളുടെ ബോർഡ് വച്ച് ആ സ്ഥാപനത്തിലെ ജോലിക്കാർ എന്ന വ്യാജേന സാലറി സർട്ടിഫിക്കറ്റുമായാണ് ഇയാളും സംഘവും വായ്പയ്‌ക്കായി ബാങ്കുകളെ സമീപിച്ചിരുന്നത്. സാലറി സർട്ടിഫിക്കറ്റ് കൺഫർമേഷനു വരുമ്പോൾ അത് കൈപ്പറ്റി വ്യാജ സീലുകൾ പതിച്ച് തിരിച്ച് അയച്ചു കൊടുത്ത് ബാങ്കിനെ കബളിപ്പിക്കുകയും വായ്പ തിരിച്ചടയ്ക്കാതെ മുങ്ങുകയുമാണ് സംഘത്തിന്റെ രീതി.

ഇയാൾക്കെതിരെ സമാനമായ കുറ്റത്തിനു തൃശൂർ ഈസ്റ്റ്, തൃശൂർ വെസ്റ്റ്, ഒല്ലൂർ, മണ്ണുത്തി, കൊടകര, പാലക്കാട്, കുന്നംകുളം എന്നീ സ്റ്റേഷനുകളിൽ കേസുകൾ ഉണ്ട്. കേസുകളിൽ പിടിയിലായതിനു ശേഷം ജാമ്യത്തിലിറങ്ങി മുങ്ങുകയായിരുന്നു ഇയാൾ.

സാമ്പത്തിക വഞ്ചന കേസുകളിൽ പിടികൂടാനുള്ള പ്രതികളെ അറസ്റ്റ് ചെയ്യാൻ ഡിവൈഎസ്പി കെ. ലാൽജി, ഇൻസ്പെക്‌ടർ ജെ. മാത്യു, എസ്ഐ വി.എസ്. വത്സകുമാർ എന്നിവരുടെ നേതൃത്വത്തിൽ തൃശൂർ, പാലക്കാട്, എറണാകുളം ജില്ലകൾ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിനൊടുവിലാണ് ജോയ് പൊലീസിന്റെ വലയിൽ കുടുങ്ങിയത് .ക്രൈം സ്ക്വാഡ് അംഗങ്ങളായ ജിനുമോൻ തച്ചേത്ത്‌, സതീശൻ മടപ്പാട്ടിൽ, സി.എ. ജോബ്, റോയ് പൗലോസ്, പി.എം. മൂസ, വി.യു. സിൽജോ, എ.യു. റെജി, ഷിജോ തോമസ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. പ്രതിയെ റിമാൻഡ് ചെയ്തു.

MORE IN THRISSUR LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama