go

കരുവന്നൂർ ശുദ്ധജല പദ്ധതി ഉദ്ഘാടനം 18ന്

SHARE

ചാവക്കാട് ∙ ഗുരുവായൂർ– ചാവക്കാട് നഗരസഭകളിൽ ജലക്ഷാമത്തിന് പരിഹാരം കാണാൻ 12 വർഷം മുൻപ് ആരംഭിച്ച കരുവന്നൂർ ശുദ്ധജല പദ്ധതിയുടെ ഉദ്ഘാടനം 18ന് 4.30ന്  മുഖ്യമന്ത്രി പിണറായി വിജയൻ ചാവക്കാട്ട് നിർവഹിക്കും.കെ.വി. അബ്ദുൽഖാദർ എംഎൽഎ അധ്യക്ഷത വഹിക്കും. മന്ത്രി കെ. കൃഷ്ണൻകുട്ടി പങ്കെടുക്കും. 

സേവന നികുതിയായി നൽകാനുള്ള 3 ലക്ഷം രൂപയുടെ പേരിൽ ജല അതോറിറ്റിയും ദേശീയപാത അധികൃതരും തമ്മിൽ നിലനിന്ന പോരാണ് നിർമാണ പ്രവർത്തികൾ 2 വർഷമായി മുടങ്ങിക്കിടക്കാൻ കാരണമായത്. മാസങ്ങൾക്കു മുൻപ് തിരുവനന്തപുരത്ത് നടന്ന ചർച്ചയിലും തുക നൽകാനാകില്ലെന്ന് ജല അതോറിറ്റി അധികൃതർ അറിയിച്ചതോടെ ഇരു നഗരസഭകളും ചേർന്ന് തുക നൽകി.

2007 ലാണ് കേന്ദ്രാവിഷ്കൃത പദ്ധതിയിൽ 50 കോടി രൂപ ചെലവിൽ പദ്ധതിയുടെ നിർമാണ പ്രവർത്തികൾക്ക് തുടക്കമിട്ടത്. 2010ൽ പദ്ധതി പൂർത്തീകരിക്കാനായിരുന്നു തീരുമാനം. സംഘാടക സമിതി യോഗത്തിൽ കെ.വി. അബ്ദുൽഖാദർ എംഎൽഎ, ചാവക്കാട് നഗരസഭാധ്യക്ഷൻ എൻ.കെ. അക്ബർ, ഗുരുവായൂർ നഗരസഭ ഉപാധ്യക്ഷൻ കെ.പി. വിനോദ്, ദേവസ്വം ഭരണസമിതി അംഗം പ്രശാന്ത്, ജല അതോറിറ്റി എക്സിക്യൂട്ടീവ് എൻജിനീയർ സജി, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് കെ.വി. അബ്ദുൽ ഹമീദ്, നഗരസഭ സ്ഥിരം സമിതി അധ്യക്ഷ എം.ബി. രാജലക്ഷ്മി എന്നിവർ പ്രസംഗിച്ചു.

MORE IN THRISSUR LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama