go

‘കേരള കാൻ’ സൗജന്യ വൈദ്യപരിശോധനാ ക്യാംപ്

  Thrissur News
മനോരമ ന്യൂസ് ടിവി ചാനൽ കേരള കാൻ ക്യാംപെയ്നിന്റെ ഭാഗമായി പറവൂർ തേലത്തുരുത്തിൽ സംഘടിപ്പിച്ച മെഡിക്കൽ ക്യാംപ് സമാപന സമ്മേളനം വി.ഡി. സതീശൻ എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു, മഞ്ജു വാരിയർ, ഫാ. ഡെൽജോ പുത്തൂർ, റോമി മാത്യു, പി.ഒ. സുരേന്ദ്രൻ, സതീഷ് ലാൽ എന്നിവർ സമീപം.
SHARE

പറവൂർ∙ കാൻസർ പ്രതിരോധവും ജനകീയ ബോധവൽക്കരണവും ലക്ഷ്യമിട്ടു മനോരമ ന്യൂസ് ടിവി ചാനൽ സംഘടിപ്പിക്കുന്ന ‘കേരള കാൻ’ ക്യാംപയിന്റെ ഭാഗമായി തേലത്തുരുത്തിൽ സൗജന്യ വൈദ്യ പരിശോധന ക്യാംപ് സംഘടിപ്പിച്ചു. മുന്നൂറിലേറെ ഗ്രാമവാസികൾക്ക് വിദഗ്ധ പരിശോധനകൾക്കു വഴിയൊരുക്കിയ ക്യാംപിന്റെ സമാപന സമ്മേളനം വി.ഡി.സതീശൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. നടി മഞ്ജു വാരിയർ, അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് അസോഷ്യേറ്റ് ഡയറക്ടർ ഫാ.ഡെൽജോ പുത്തൂർ, മനോരമ ന്യൂസ് സീനിയർ കോർഡിനേറ്റിങ് എഡിറ്റർ റോമി മാത്യു എന്നിവർ പ്രസംഗിച്ചു. 

യുവനടൻ ആൻസൻ പോൾ ക്യാംപ് ഉദ്ഘാടനം ചെയ്തു. അമല ആശുപത്രിയിലെ റേഡിയേഷൻ ഓങ്കോളജിസ്റ്റ് ഡോ.ഷെബിൻ ജോർജ് ബോധവൽക്കരണ ക്ലാസ് നയിച്ചു. കെ.ഒ.സുന്ദരേശൻ, പി.എസ്.സുജിത്ത്, സതീഷ് ലാൽ, പി.ഒ.സുരേന്ദ്രൻ, പി.ആർ.സത്യൻ, ബി.കെ.സുബ്രഹ്മണ്യൻ, കെ.കെ.ശശി എന്നിവർ വിവിധ സെഷനുകളിൽ പ്രസംഗിച്ചു. 

കല്യാൺ ജ്വല്ലേഴ്സുമായും, തൃശൂർ അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസുമായും സഹകരിച്ചാണ് കേരള കാൻ സംഘടിപ്പിക്കുന്നത്. സാംസ്കാരിക സംഘടനയായ ചിന്ത തിയറ്റേഴ്സുമായി സഹകരിച്ചായിരുന്നു തേലത്തുരുത്തിലെ ക്യാംപ്. കല്യാൺ ജ്വല്ലേഴ്സിന്റെ സഹകരണത്തോടെ കഴിഞ്ഞ ദിവസം കുന്നംകുളം കാട്ടകാമ്പാലിൽ നടത്തിയ മെഡിക്കൽ ക്യാംപിൽ അഞ്ഞൂറോളം പേർ പങ്കെടുത്തിരുന്നു.

MORE IN THRISSUR LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama