go

കൊമ്പൻപാറ തടയണയുടെ സമീപന റോഡ് തകർന്നു

 Thrissur News
കൊമ്പൻപാറ തടയണ അപ്രോച്ച് റോഡ് തകർന്ന നിലയിൽ.
SHARE

മേലൂർ∙ ചാലക്കുടി പുഴയിലെ കൊമ്പൻ പാറ തടയണയിലേക്കുള്ള അപ്രോച്ച് റോഡ് പൂർണമായും തകർന്നു. തടയണയിലേക്കുള്ള പ്രധാനവഴിയാണിത്. 2013 ൽ തടയണ നിർമാണ സമയത്താണ് റോഡു നിർമിച്ചത്. ടാറും മെറ്റലും ഇളകി നീങ്ങി തകർന്ന റോഡ് പ്രളയത്തിൽ മുങ്ങിയതോടെ ഉപയോഗശൂന്യമായി. മണലും മണ്ണും നിറഞ്ഞ നിലയിലാണ് റോഡിപ്പോൾ. 

തടയണയുടെ പരിശോധനകൾക്കും ഷട്ടറുകളുടെ അവസ്ഥ പരിശോധിക്കുന്നതിനും നിർമിച്ച അപ്രോച്ച് റോഡിലൂടെ ദിനംപ്രതി ഒട്ടേറെ ഇരുചക്ര വാഹനങ്ങൾ കടന്നുപോകുന്നുണ്ട്. തടയണയുടെ മുകളിലൂടെയുള്ള വാഹനയാത്ര അനുവദനിയമല്ലെങ്കിലും വെള്ളം കുറവുള്ള സമയങ്ങളിൽ പരിയാരം മേഖലയിലേക്കുള്ള യാത്രക്കാർ ഇതിലൂടെ സഞ്ചരിക്കുന്നുണ്ട്.

കുത്തനെയുള്ള ഇറക്കമാണ് ആപ്രോച്ച് റോഡിന്റെ ആരംഭത്തിൽ ഇവിടെ സുരക്ഷാ ഭിത്തികൾ പോലുമില്ല. 3 വർഷങ്ങൾക്കു മുൻപ് അപ്രോച്ച് റോഡിലൂടെ തടയണയിലേക്ക് യാത്ര ചെയ്ത ബൈക്ക് യാത്രക്കാരൻ നിയന്ത്രണം വിട്ട് വാഹനമടക്കം പുഴയിലേക്കു വീണു മരിച്ചതോടെ ഇതിലൂടെയുള്ള വാഹനയാത്ര പൂർണമായി നിരോധിച്ചതാണ്. എന്നാൽ ഇന്ന് ഒട്ടേറെ യാത്രക്കാരാണ് തടയണയെ ആശ്രയിക്കുന്നത്.

തടയണയിലേക്കുള്ള റോഡ് അറ്റകുറ്റപ്പണികൾക്കു വിധേയമാക്കണമെന്നും പുഴയോരത്ത് സുരക്ഷാ വേലികൾ സ്ഥാപിക്കണമെന്നും പ്രദേശവാസികൾ ആവശ്യപ്പെട്ടിട്ടും നടപടികൾ വൈകുന്നതിൽ പ്രതിഷേധമുയർന്നിട്ടുണ്ട്.

MORE IN THRISSUR LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama