go

ആദ്യ സ്കൂൾ പൈതൃക കലാസംഘത്തിന് വടക്കാഞ്ചേരി എംആർഎസിൽ പിറവി

  Thrissur News
എസ്‌പിസിയുടെ നേതൃത്വത്തിൽ വടക്കാഞ്ചേരി ഗവ. എംആർഎസിൽ അരങ്ങേറ്റം കുറിച്ച കേരളത്തിലെ ആദ്യ സ്കൂൾ പൈതൃക കലാസംഘം– ‘ചിലമ്പി’ലെ കലാകാരന്മാർ.
SHARE

വടക്കാഞ്ചേരി ∙ സ്റ്റുഡന്റ് പൊലീസ് കെഡറ്റിന്റെ നേതൃത്വത്തിൽ ആദ്യ സ്കൂൾ പൈതൃക കലാസംഘം– ‘ചിലമ്പ്’ ഗവ. മോഡൽ റസിഡൻഷ്യൽ സ്കൂളിൽ പിറവിയെടുത്തു. പാർശ്വവൽക്കരിക്കപ്പെട്ടവരുടെ കലയും സാഹിത്യവും സംസ്കാരവും അംഗീകരിക്കുകയും പ്രോൽസാഹിപ്പിക്കുകയും പരിപോഷിപ്പിക്കുകയും ചെയ്ത് സമൂഹത്തിന്റെ മുഖ്യ ധാരയിലേക്കു കൊണ്ടുവരിക എന്ന വലിയ ദൗത്യമാണ് എസ്പിസി ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

വിവിധ ക്ലാസുകളിൽ നിന്നുള്ള 34 വിദ്യാർഥികളാണു കലാസംഘത്തിന് ഊടും പാവും നൽകുന്നത്. പൈതൃക കലാരൂപങ്ങളായ വട്ടമുടി, തെയ്യം, കാളകളി, ചെണ്ടമേളം, നാടൻപാട്ടുകൾ എന്നിവ  പ്രധാന ആകർഷക ഇനങ്ങളാണ്. വിദ്യാർഥികൾക്കു പരിശീലനം നൽകുന്നതു കലാകാരന്മാരായ രക്ഷിതാക്കളും സ്കൂളിലെ ഹോസ്റ്റൽ വാർഡൻ കെ.കെ.സുബ്രഹ്മണ്യനും.

വടക്കാഞ്ചേരി എംആർഎസിലെ എസ്പിസി 5 വർഷം മുൻപ് ആരംഭിച്ച കേരളത്തിലെ ആദ്യ സ്കൂൾ ട്രൈബൽ ബാൻഡായ ‘ജംഗിൾ ബീറ്റ്സി’ന്റെ വാർഷികത്തിലാണ് എസ്പിസിയുടെ ബാനറിൽ ‘ചിലമ്പ്’ അരങ്ങിലെത്തുന്നത്. കേരളത്തിലെ ആദ്യത്തെ സ്കൂൾ പൈതൃക കലാസംഘമാണു ‘ചിലമ്പെ’ന്ന് പ്രധാനാധ്യാപിക കെ.സുഷമകുമാരി, സൂനിയർ സൂപ്രണ്ട് കെ.ഡി.വാലന്റീന, പദ്ധതി കോ– ഓർഡിനേറ്റർ കെ.പി.സജയൻ എന്നിവർ പറഞ്ഞു.

MORE IN THRISSUR LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama