go

കയ്പമംഗലത്ത് ബസും കാറും കൂട്ടിയിടിച്ച് 2 പേർക്ക് പരുക്ക്

 Thrissur News
ദേശീയപാത കയ്പമംഗലം പനമ്പിക്കുന്നിൽ ബസുമായി കൂട്ടിയിടിച്ച കാർ കീഴ്മേൽ മറിഞ്ഞ നിലയിൽ.
SHARE

കയ്പമംഗലം ∙ ദേശീയപാത പനമ്പിക്കുന്നിൽ ബസും കാറും കൂട്ടിയിടിച്ച് 2 പേർക്ക് പരുക്കേറ്റു. കാർ യാത്രക്കാരായ മതിലകം കൂളിമുട്ടം സ്വദേശികളായ മംഗലംപുള്ളി മുഹമ്മദ്കുഞ്ഞിടെ മകൻ ഷെജീർ (38), ചുണ്ടക്കായിൽ അബ്ദുൽ ഖാദറിന്റെ മകൻ മുഹമ്മദ് സഗീർ(45) പരുക്കേറ്റത്. ഇവരെ കൊടുങ്ങല്ലൂർ മെഡി കെയർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ട് മൂന്നരയോടെയായിരുന്നു അപകടം.

 Thrissur News
തകർന്ന ബസ്.

പുന്നക്ക ബസാറിലെയും ചെന്ത്രാപ്പിന്നിയിലെയും ആക്സ് പ്രവർത്തകരാണ് ഇവരെ  ആശുപത്രിയിലെത്തിച്ചത്. സാരമായി പരുക്കേറ്റ ഇവരെ പിന്നീട് എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലേക്ക് മാറ്റി. കൊയ്ത്തു കഴിഞ്ഞ നെല്ലുമായി കൂളിമുട്ടത്തേക്ക് പോവുകയായിരുന്ന കാർ കൊടുങ്ങല്ലൂരിൽ നിന്നു ഗുരുവായൂരിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസുമായാണ് കൂട്ടിയിടിച്ചത്.

കാർ കീഴ്മേൽ മറിഞ്ഞ കാറിന്റെ മുൻഭാഗം പൂർണമായും  ബസിന്റെ മുൻഭാഗവും ഭാഗികമായും തകർന്നു. എൻഎച്ചിൽ ഗതാഗത തടസവുമുണ്ടായി. പൊലീസും നാട്ടുകാരും ആക്സ് പ്രവർത്തകരുമാണ് രക്ഷാപ്രവർത്തനം നടത്തിയത്.

MORE IN THRISSUR LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama