go

കൂടൽമാണിക്യം ക്ഷേത്രത്തിൽ നിരീക്ഷണ ക്യാമറകളുടെ സുരക്ഷയൊരുക്കുന്നു

SHARE

ഇരിങ്ങാലക്കുട ∙ കൂടൽമാണിക്യം ക്ഷേത്രം 24 മണിക്കൂറും സിസിടിവി ക്യാമറകളുടെ നിരീക്ഷത്തിലാകുന്നു. പ്രവാസി വ്യവസായിയും ഇരിങ്ങാലക്കുട സ്വദേശിയുമായ നിസാർ അഷറഫാണ് ക്ഷേത്രത്തിൽ സൗജന്യമായി നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കാൻ മുന്നോട്ട് വന്നത്. ഉത്സവ സമയത്ത് പള്ളിവേട്ട ആൽത്തറയിലെ ആൽമരത്തിൽ ദീപാലങ്കാരം ഒരുക്കുന്നതും വർഷങ്ങളായി നിസാറാണ്. 

ആരാധനാലയങ്ങൾ കേന്ദ്രീകരിച്ച് വർധിച്ചു വരുന്ന മോഷണങ്ങൾ തട‌യുന്നതിനോടൊപ്പം ദേവസ്വം ഓഫിസിൽ ക്യാമറകൾ സ്ഥാപിക്കുന്നതിലൂടെ സുതാര്യമായ പ്രവർത്തനവും ദേവസ്വം ലക്ഷ്യമിടുന്നുണ്ട്. എല്ലാ വർഷവും ഉത്സവത്തിനും നാലമ്പല തീർഥാടന കാലത്തും സുരക്ഷാ പ്രവർത്തനങ്ങളുടെ ഭാഗമായി ക്ഷേത്രത്തിൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കാറുണ്ട്. ഇതിനായി ദേവസ്വം വർഷം തോറും രണ്ടര ലക്ഷം രൂപയോളം ചെലവിടുന്നു. 

സ്ഥിരം നിരീക്ഷണ സംവിധാനം ഒരുക്കുന്നതോടെ വർഷം തോറുമുള്ള ചെലവ് ദേവസ്വത്തിന് ഒഴിവാക്കാം. ക്യാമറകൾ സ്ഥാപിക്കുന്നതിനുള്ള പ്രവർത്തികൾ ഉടൻ ആരംഭിക്കും. പാമ്പ് മേക്കാട്ട് വല്ലഭൻ നമ്പൂതിരി ക്ഷേത്രത്തിലെ കൗണ്ടറുകളടക്കം കംപ്യൂട്ടർവൽകരിച്ച് നൽകുന്നതിന് തയാറായിട്ടുണ്ടെന്ന് ദേവസ്വം ചെയർമാൻ യു. പ്രദീപ് മേനോൻ അറിയിച്ചു.

MORE IN THRISSUR LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama