go

പരുത്തിപ്രയിൽ കാറുകൾ കൂട്ടിയിടിച്ച് 5 പേർക്കു പരുക്ക്

Thrissur News
പരുത്തിപ്രയിൽ കൂട്ടിയിടിച്ച കാറുകളിലൊന്ന്
SHARE

വടക്കാഞ്ചേരി ∙ പരുത്തിപ്രയിൽ ബ്ലോക്ക് ഓഫിസിനു മുൻവശം കാറുകൾ കൂട്ടിയിടിച്ച് 3 സ്ത്രീകൾ ഉൾപ്പെടെ 5 പേർക്കു പരുക്കേറ്റു. പാലക്കാട് ശ്രീകൃഷ്ണപുരം പുഞ്ചപ്പാടം സ്വദേശി വടക്കേക്കര രാമദാസ്(44), ഭാര്യ റെജി(38), കോയമ്പത്തൂർ ബാലാജി നഗർ സ്വദേശികളായ കൃഷ്ണകുമാർ(66), ഭാര്യ ബേബി ഗിരിജ(62), മകൾ രജിത(38) എന്നിവർക്കാണു പരുക്കേറ്റത്. 

ഇവരെ വടക്കാഞ്ചേരി ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. റെജിയെ പിന്നീട് മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. ഇന്നലെ വൈകിട്ട് 5നാണ് അപകടം നടന്നത്. ഗുരുവായൂരിൽ വിവാഹ ചടങ്ങിൽ പങ്കെടുത്തു കോയമ്പത്തൂരിലേക്കു മടങ്ങുകയായിരുന്ന കൃഷ്ണകുമാറും കുടുംബവും സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് റോഡരികിലെ മരത്തിൽ ഇടിച്ചു റോഡിലേക്കു തന്നെ വശം ചെരിഞ്ഞു വരികയും പിറകിൽ വന്നിരുന്ന കാർ ഇതിൽ ഇടിച്ച ശേഷം നിയന്ത്രണം വിട്ട് റോഡരികിലെ വൈദ്യുത പോസ്റ്റ് ഇടിച്ചു തകർക്കുകയുമായിരുന്നു.  2 കാറുകളിലായി ഉണ്ടായിരുന്ന 3 കുട്ടികൾ പരുക്കേൽക്കാതെ രക്ഷപ്പെട്ടു. 

MORE IN THRISSUR LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama