go

വിസ്മയത്തിന്റെ നിറങ്ങളൊരുക്കി ചീരംകുളം താലപ്പൊലി

Thrissur News
കുന്നംകുളം ചീരംകുളം പൂരത്തിനോടനുബന്ധിച്ച് നടത്തിയ കൂട്ടിയെഴുന്നള്ളിപ്പ്.
SHARE

കുന്നംകുളം ∙ വിസ്മയത്തിന്റെ വർണ്ണക്കൂട്ടൊരുക്കി ചീരംകുളം ഭഗവതി ക്ഷേത്രത്തിൽ താലപ്പൊലി ആഘോഷിച്ചു.  46 ആനകളും താളമേളങ്ങൾ സംഗമിച്ച കൂട്ടിയെഴുന്നള്ളിപ്പും നാടൻകലാരൂപങ്ങളും താലപ്പൊലിയുടെ ആവേശക്കാഴ്ചയായി. ദേവിയുടെ അനുഗ്രഹം തേടി രാവിലെ മുതൽ ഒട്ടേറെ ഭക്തർ ദർശനത്തിനെത്തി.വിശേഷാൽ പൂജകൾക്ക് തന്ത്രി പുലിയന്നൂർ കൃഷ്ണൻ നമ്പൂതിരിപ്പാട് മുഖ്യ കാർമികനായി. ദേവസ്വം എഴുന്നള്ളിപ്പിന് കൊമ്പൻ വലിയപുരക്കൽ ആര്യനന്ദൻ തിടമ്പേറ്റി. 

പ്രാദേശിക പൂരങ്ങൾ ദേശം ചുറ്റി മൂന്നോടെ ദേവിസന്നിധിയിൽ എത്തി തുടങ്ങി. വെള്ളിത്തിരുത്തി ഉണ്ണി നായരുടെ നേതൃത്വത്തിൽ നൂറോളം കലാകാരൻമാർ അണിനിരക്കുന്ന പാണ്ടിമേളത്തോടെയായിരുന്നു കൂട്ടിയെഴുന്നള്ളിപ്പ്.  തുടർന്ന് പാരമ്പര്യ അവകാശികളുടെ വേലവരവായിരുന്നു. ദീപാരാധന,മേലേക്കാവിൽ വേല, കേളി, നിറമാല, ചുറ്റുവിളക്ക്, ഗാനമേള, തായമ്പക, കൊമ്പുപറ്റ്, കുഴൽപറ്റ് എന്നിവയും ഉണ്ടായി. 

രാത്രി താലം എഴുന്നള്ളിപ്പിനു ശേഷം  പൂരം ആവർത്തിച്ചു. താലപ്പൊലിയുടെ ഭാഗമായി ശനിയാഴ്ച വിവിധ കമ്മിറ്റികളുടെ നേതൃത്വത്തിൽ വേലവരവുണ്ടായി. ദീപാലാങ്കര പന്തലുകളും കലാപരിപാടികളും താലപ്പൊലിക്ക് പൊലിമ ചാർത്തി. നടതുറക്കുന്ന ദിവസമായ 17നു വിശേഷാൽ പൂജ, രാത്രി 7ന് ഗാനമേള എന്നിവ ഉണ്ട്.

MORE IN THRISSUR LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama