go

കോർപറേഷൻ ഭവന പദ്ധതി 5 –ാം ഘട്ടത്തിനു തുടക്കം

SHARE

തൃശൂർ ∙ കോർപറേഷനിലെ ലൈഫ്–പിഎംഎവൈ ഭവന പദ്ധതിയിലൂടെ ഒരു സെന്റ് ഭൂമിയുള്ള ഭവനരഹിതർക്കു നൽകുന്ന ധനസഹായത്തിന്റെ ഒന്നാം ഗഡു വിതരണവും ഗുണഭോക്തൃ സംഗമവും മന്ത്രി വി.എസ്.സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. പാവപ്പെട്ട കർഷകരെ പരിഗണിക്കാതെ കുത്തക മുതലാളിമാരുടെ കോടിക്കണക്കിനു രൂപയുടെ കടങ്ങൾ എഴുതിത്തള്ളുന്ന നയമാണ് കേന്ദ്രത്തിനെന്ന് അദ്ദേഹം പറഞ്ഞു. മേയർ അജിത വിജയൻ അധ്യക്ഷയായിരുന്നു. 

കെ.രാജൻ എംഎൽഎ, ഡപ്യൂട്ടി മേയർ പി.റാഫി ജോസ്, ഇ.ബീന, കോർപറേഷൻ സെക്രട്ടറി വിനു.സി.കുഞ്ഞപ്പൻ എന്നിവർ പ്രസംഗിച്ചു. ബിജെപി കൗൺസിലർമാർ പങ്കെടുത്തില്ല.പ്രധാനമന്ത്രി ആവാസ് യോജന (പിഎംഎവൈ)–ലൈഫ് പദ്ധതിയുടെ അഞ്ചാം ഘട്ടം വഴി 800 പേർക്കാണ് ഒന്നാം ഗഡു ധനസഹായം നൽകുന്നത്. 

കോർപറേഷൻ പരിധിയിൽ ഇതുവരെ 4 ഘട്ടങ്ങളിലായി 676 കുടുംബങ്ങൾക്ക് ഭവനപദ്ധതി തയാറാക്കി അംഗീകാരം ലഭിച്ചിട്ടുണ്ട്. ഇവരിൽ 558 കുടുംബങ്ങൾ ഭവന നിർമാണം ആരംഭിച്ചതിൽ 247 കുടുംബങ്ങൾ നിർമാണം പൂർത്തിയാക്കി.

MORE IN THRISSUR LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama