go

ചാരായ വാറ്റുകേന്ദ്രം പൊലീസ് പിടികൂടി

 Thrissur News
വ്യാജ ചാരായ നിര്‍മാണവുമായി ബന്ധപ്പെട്ട് എരുമപ്പെട്ടി പൊലീസ് അറസ്റ്റ് ചെയ്ത പ്രതികള്‍.
SHARE

എരുമപ്പെട്ടി ∙ നെല്ലുവായ് മുരിങ്ങത്തേരിയിൽ രഹസ്യമായി പ്രവർത്തിച്ചിരുന്ന ചാരായ നിർമാണ കേന്ദ്രം  എരുമപ്പെട്ടി പൊലീസ് കണ്ടെത്തി. ഇവിടെ ചാരായ നിർമാണത്തിൽ ഏർപ്പെട്ടിരുന്ന മുരിങ്ങത്തേരി കാങ്കാലാത്ത് വിഷ്ണുവിനെ(25) എരുമപ്പെട്ടി എസ്ഐ കെ.എസ്. സുബിന്ത് അറസ്റ്റ് ചെയ്തു. ഇയാളുടെ കൂട്ടാളികളായ 3 പേർ പൊലീസിനെ കണ്ട് ഓടി രക്ഷപ്പെട്ടെങ്കിലും വെെകുന്നേരത്തോടെ അവരെയും അറസ്റ്റു ചെയ്തു.

മുരിങ്ങത്തേരി കോട്ടക്കുന്ന് റോഡിൽ കരിങ്കൽ ക്വാറിക്കു സമീപമാണ് വാറ്റുകേന്ദ്രം പ്രവർത്തിച്ചിരുന്നത്. വാറ്റുകേന്ദ്രത്തിൽ നിന്ന് 50 ലീറ്ററിലധികം വാഷ്, വാറ്റുപകരണങ്ങൾ, പാചകവാതക സിലിണ്ടറുകൾ എന്നിവയും പൊലീസ് പിടികൂടി. ഒാടി രക്ഷപ്പട്ട മുരിങ്ങത്തേരി വീട്ടില്‍ ഷനീഷ്(27), വിജയന്‍(28), കണ്ണംമ്പ്ര വീട്ടില്‍ ഗോകുല്‍ സതീഷ്(21) എന്നിവരെയാണ് പൊലീസ് വെെകുന്നേരത്തോടെ അറസ്റ്റ് ചെയ്തു.

രഹസ്യ സന്ദേശത്തെ തുടർന്ന് പുലർച്ചെ 3 മണിയോടെയാണ് വാറ്റുകേന്ദ്രത്തിൽ പൊലീസ് റെയ്ഡിനെത്തിയത്. എഎസ്ഐ ജോബ്, സിപിഒ പ്രശാന്ത് എന്നിവരും റെയ്ഡ് ചെയ്ത പൊലീസ് സംഘത്തിലുണ്ടായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡു ചെയ്തു.

MORE IN THRISSUR LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama