go

കിണറുകൾക്ക് ഭീഷണിയായി അജൈവ മാലിന്യം

thrissur-waste
വെറ്റിലപ്പാറ പുഴയോരത്തെ മാലിന്യം തളളിയ നിലയിൽ.
SHARE

അതിരപ്പിള്ളി ∙ പുഴയോരങ്ങളിലെ കുടിവെള്ള പദ്ധതി കിണറുകൾക്ക് ഭീഷണിയായി ഭക്ഷണ അവശിഷ്ടങ്ങളsക്കമുള്ള അജൈവ മാലിന്യം നിറയുന്നു. പുഴയിലേക്ക് ഇറങ്ങുന്ന വഴികളിലുംകുളി കടവുകളുടെ സമീപ പ്രദേശങ്ങളിലുമാണ് മാലിന്യ നിക്ഷേപം വർധിച്ച് വരുന്നത്.ഭക്ഷണ പൊതികളും പ്ലാസ്റ്റിക്ക് പാത്രങ്ങളും പുഴയിലേക്ക് ഒഴുക്കുന്നതും കുറവല്ല.

പുഴയിലെ ഒഴുക്ക് കുറഞ്ഞതോടെ മാലിന്യം കയങ്ങളിൽ അടിഞ്ഞുകൂടിയ നിലയിലാണ്.മാലിന്യം തടഞ്ഞ് പമ്പിങ് തടസപ്പെടുന്നതായും പറയുന്നു. വനം വകുപ്പ് പാതയുടെ വശങ്ങളിൽ മാലിന്യതൊട്ടികൾ സ്ഥാപിച്ചിട്ടുണ്ട്.

എന്നാൽ സന്ദർശകർ മാലിന്യം പെട്ടികളിൽ നിക്ഷേപിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം.മാലിന്യ നിർമാർജന പരിപാടികളിൽ വിവിധ വകുപ്പുകളിലെ ഉന്നതോദ്യോഗസ്ഥർ പങ്കെടുക്കുന്നുണ്ടെങ്കിലും തുടർ നടപടികൾ ഇല്ലെന്ന ആക്ഷേപമുണ്ട്.

MORE IN THRISSUR LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama