go

കയ്യേറ്റം ഒഴിപ്പിക്കാതെ വെള്ളം തുറന്നുവിട്ടു; ബധിര വിദ്യാലയത്തിലെ കിണർ മലിനമായി

Thrissur News
കനാൽ കരകവിഞ്ഞൊഴുകിയതിനെത്തുടർന്ന് പടവരാട് ആശാഭവൻ ബധിര വിദ്യാലയത്തിലെ കിണറിലേക്ക് മലിനജലം ഒഴുകുന്നു
SHARE

ഒല്ലൂർ ∙ കനാൽ കയ്യേറ്റം ഒഴിപ്പിക്കാതെ വെള്ളം തുറന്നുവിട്ടതിനെ തുടർന്ന് ബധിര വിദ്യാലയത്തിലെ കിണറിൽ മലിനജലം നിറഞ്ഞു. പടവരാട് ആശാഭവൻ സ്കൂളിലെ കിണറ്റിലാണ് കനാലിലെ വെള്ളം നിറഞ്ഞത്. വൈകിട്ട് അഞ്ചിനായിരുന്നു സംഭവം. 2 പതിറ്റാണ്ടിലധികമായി ഉപയോഗിക്കാതിരുന്ന കനാൽ കഴിഞ്ഞ ദിവസമാണ് തുറന്നത്. കാച്ചേരിയിൽനിന്നു പടവരാട്ടുള്ള  പാടത്തേക്ക് പീച്ചി ഡാമിലെ വെള്ളം എത്തിക്കുന്നതിനുള്ള കനാലാണിത്.

കൃഷി ഇല്ലാതായതോടെ കനാലിലൂടെ വെള്ളം വിടുന്നത് നിർത്തുകയായിരുന്നു. ശുദ്ധജല ക്ഷാമം രൂക്ഷമായതോടെയാണ് കനാൽ വൃത്തിയാക്കി വെള്ളം വിടാൻ തീരുമാനിച്ചത്. കനാലിന്റെ ഒട്ടേറെ ഭാഗം മൂടിപ്പോയ നിലയിലായിരുന്നു, ഇരുവശവും കയ്യേറിയ നിലയിലുമായിരുന്നു. എന്നാൽ കയ്യേറ്റം ഒഴിപ്പിക്കാതെ കനാൽ വൃത്തിയാക്കാനായിരുന്നു അധികൃതരുടെ തീരുമാനം. 

ഇപ്രകാരം 90 ശതമാനവും പൂർത്തിയാവുകയും ചെയ്തു.  ബധിര വിദ്യാലയത്തിനു സമീപം കനാലിനു നടുവിൽ സ്വകാര്യ വ്യക്തി വീടു നിർമിച്ചത് കണ്ടെത്തിയിരുന്നു. എന്നാൽ കോടതിയിൽ നിന്നു സ്റ്റേ ഉള്ളതിനാൽ ഇവിടെ കനാൽ വൃത്തിയാക്കാനായില്ല. ഇതിനിടയിലാണ് കഴിഞ്ഞ ദിവസം വെള്ളം കനാലിലൂടെ തുറന്നു വിട്ടത്. ഇന്നലെ വൈകിട്ട് പടവരാട് മേഖലയിൽ വെള്ളം എത്തിയപ്പോഴാണ് പ്രശ്നങ്ങൾ ആരംഭിച്ചത്. 

ഇവിടെ വൃത്തിയാക്കാത്ത ഭാഗത്ത് വെള്ളം കവിഞ്ഞൊഴുകി. ഇത് സമീപത്തെ ആശാഭവൻ വിദ്യാലയത്തിലെ കിണറിലേക്കാണ് ഒഴുകിയത്. ഇതോടെ നാട്ടുകാർ രംഗത്തെത്തി. വിവരമറിയിച്ചതിനെ തുടർന്ന് വെള്ളം തുറന്നുവിടുന്നതിന്റെ ശക്തി കുറച്ചിട്ടുണ്ട്.

MORE IN THRISSUR LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama