go

ചന്ദനമോഷണം; ഒളിവിലായിരുന്ന പ്രതി പൊലീസ് പിടിയിൽ

സുൽത്താൻ റഹിം
സുൽത്താൻ റഹിം
SHARE

കൊടകര∙ വെള്ളിക്കുളങ്ങര റേഞ്ചിലെ മാരാംകോട് വനത്തിൽ നിന്ന് ചന്ദനം മുറിച്ച കേസിൽ ഒളിവിലായിരുന്ന പ്രതി മോനൊടി സ്വദേശി സുൽത്താൻ റഹീമിനെ (44) അറസ്റ്റ് ചെയ്തു. ചന്ദനമരം മുറിക്കുന്നതിനിടെ ഉദ്യോഗസ്ഥരെ കണ്ട് ഓടി രക്ഷപ്പെട്ട് ഒളിവിൽ കഴിയുകയായിരുന്നു.

6 ചന്ദന മരങ്ങൾ മുറിച്ച ഈ കേസിൽ മാരാംകോട് സ്വദേശി ബാബു റിമാൻഡിലാണ്. മുപ്ലിയം ഫോറസ്റ്റ് സ്റ്റേഷൻ ഡെപ്യുട്ടി റേഞ്ച് ഓഫിസർ പി.എസ്.ഷൈലൻ, എസ്എഫ്ഒ കെ.എ.ബാലൻ, ബിഎഫ്ഒമാരായ എസ്.ഗോപാലകൃഷ്ണൻ, ടി.വി.രജീഷ്, പി.വി.മുസ്തഖിം എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

MORE IN THRISSUR LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama