go

പൂട്ടിക്കിടന്ന വീടിന്റെ വാതിൽ കുത്തിത്തുറന്ന് മോഷണം

കൊരട്ടി ചിറങ്ങരയിൽ മോഷണം നടന്ന മംഗലത്ത് ജയദേവന്റെ വീട്ടിലെ അലമാര തുറന്ന് സാധനങ്ങൾ വലിച്ചുവാരിയിട്ട നിലയിൽ.
കൊരട്ടി ചിറങ്ങരയിൽ മോഷണം നടന്ന മംഗലത്ത് ജയദേവന്റെ വീട്ടിലെ അലമാര തുറന്ന് സാധനങ്ങൾ വലിച്ചുവാരിയിട്ട നിലയിൽ.
SHARE

കൊരട്ടി ∙ പൂട്ടിക്കിടന്ന വീട് കുത്തി തുറന്ന് പണവും സ്വർണവും വിലപിടിപ്പുള്ള വസ്തുക്കളും കവർന്ന നിലയിൽ. ചിറങ്ങര മംഗലത്ത് ജയദേവന്റെ വീട്ടിലാണ് മോഷണം നടന്നത്. വാതിലിന്റെ ലോക്കിന്റെ ഭാഗം കുത്തിപ്പൊളിച്ചാണു വീടിനകത്തേക്കു മോഷ്ടാക്കൾ കടന്നത്. തീർഥാടന യാത്രയിലായതിനാൽ 2 ദിവസമായി വീട്ടിൽ ആരും ഉണ്ടായിരുന്നില്ല.

വീടിനകത്തു സൂക്ഷിച്ചിരുന്ന 40,000 രൂപ, സ്വർണ ലോക്കറ്റ്, വിലപിടിപ്പുള്ള വാച്ചുകൾ എന്നിവയാണ് മോഷണം പോയിരിക്കുന്നത്. എല്ലാ മുറികളും തുറന്ന് അലമാരിയിലും മറ്റുമുണ്ടായിരുന്ന സാധനങ്ങളെല്ലാം വാരി നിലത്തിട്ട നിലയിലാണ്. എസ്‌ഐ ജയേഷ് ബാലന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. വിരലടയാള വിദഗ്ധരെത്തി തെളിവുകൾ ശേഖരിച്ചിട്ടുണ്ട്.

MORE IN THRISSUR LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama