go

കുണ്ടൂർ മൈത്രയിലെ വിജയന് വീടെവിടെ

പ്രളയത്തിൽ തകർന്ന കുണ്ടൂർ മൈത്ര സ്വദേശി ചെറുകളത്തിൽ വിജയന്റെ വീട്.
പ്രളയത്തിൽ തകർന്ന കുണ്ടൂർ മൈത്ര സ്വദേശി ചെറുകളത്തിൽ വിജയന്റെ വീട്.
SHARE

മാള ∙പ്രളയം കഴിഞ്ഞ് മാസങ്ങൾ പിന്നിട്ടിട്ടും കുണ്ടൂർ മൈത്രയിലെ ചെറുകളത്തിൽ വിജയനും മകനും തകർന്ന വീടിന് പകരം വീട് ഇപ്പോഴും സ്വപ്നം. പ്രളയത്തിൽപ്പെട്ടവർക്ക് സർക്കാർ ആനുകൂല്യമായ 10,000 രൂപ കിട്ടിയതല്ലാതെ മറ്റൊന്നും ലഭിച്ചില്ല. സമീപത്തെ മറ്റ് 4 വീടുകളും സർക്കാരും സന്നദ്ധ സംഘടനകളും നിർമിച്ചുനൽകുന്നുണ്ട്. ഇതിന്റെ നിർമാണം നടക്കുകയാണ്.

എന്നാൽ വിജയനു മാത്രം വീട് ലഭിച്ചില്ല.  വിജയനും കുടുംബവും എളന്തിക്കരയിലെ ബന്ധുവീട്ടിലാണ് താമസം. വീട് ലഭിക്കാൻ ആവശ്യമായ രേഖകൾ നൽകിയിട്ടുണ്ടെന്നു വിജയൻ പറയുന്നു. വർഷങ്ങൾക്ക് മുൻപ് അസുഖം ബാധിച്ചതിനെ തുടർന്ന് വിജയന്റെ ഭാര്യ ഷീബ മരിച്ചു. മകൻ അലോക് പുത്തൻവേലിക്കരയിലെ സ്കൂളിലെ 3-ാം ക്ലാസ് വിദ്യാർഥിയാണ്. 

MORE IN THRISSUR LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama