go

പാക്കിസ്ഥാൻ ആക്രമിച്ച് 65 കിലോമീറ്റർ മുന്നേറിയ ‘പുലി’ക്കോടൻ, മ്മ്ടെ തൃശൂർകാരൻ...

Pulikkottil Chimman Joy
ഫീൽഡ് മാർഷൽ മനേക് ഷായിൽ നിന്ന് 1971ൽ സേനാമെഡൽ സ്വീകരിക്കുന്ന പുലിക്കോട്ടിൽ ചിമ്മൻ ജോയി. (ഫയൽ ചിത്രം)
SHARE

1971ലെ  ജയ്‌സാൽമീർ ഇന്ത്യ പാക്ക് യുദ്ധം.  മണൽക്കാട്ടിലൂടെ അതിർത്തിക്കപ്പുറത്തേക്കു മുന്നേറേണ്ട ആർമിയുടെ പത്താൾ കാലാൾപ്പടയിൽ ഒരാൾ. 25 വയസുകാരൻ. ബിഎസ്എഫിൽ എസ്ഐ ആയ ചേർന്നിട്ടു നാലുവർഷം. മണൽക്കാറ്റിനോടു മല്ലിട്ട് 65 കിലോമീറ്റർ ഉള്ളിലേക്കു മുന്നേറിയ ലംഖൻവാല ഓപ്പറേഷനിലെ ആ പോരാളി മ്മ്ടെ തൃശൂർകാരൻ.. ചിറ്റാട്ടുകര പുലിക്കോട്ടിൽ ചിമ്മൻ വീട്ടിൽ പി.ഡി.ജോയി!

ഒൻപതുവർഷം മുൻപ് ജോയി ഓർമയായെങ്കിലും അന്നത്തെ യുദ്ധഓർമകൾ നാട്ടുകാരുടെ മനസിൽ‍ ഇപ്പോഴും സജീവം. ലംഖൻവാല ഓപ്പറേഷനിൽ ധീരതയ്‌ക്കുള്ള മെഡൽ സാം മനേക്‌ഷായിൽ നിന്നു സ്വീകരിയാളാണു ചിറ്റാട്ടുകരക്കാരൻ പി.ഡി.ജോയി. ചിറ്റാട്ടുകര സെന്റ് സെബാസ്‌റ്റ്യൻസ് ദേവാലയത്തിൽ ഉറങ്ങിക്കിടക്കുന്നു  സൈനികൻ. പാവറട്ടി സെന്റ് ജോസഫ്‌സ് ഹൈസ്‌കൂളിലും കേരളവർമ, ഇരിങ്ങാലക്കുട ക്രൈസ്‌റ്റ് കോളജുകളിലുമായി പഠനം പൂർത്തിയാക്കിയ ജോയി ഇന്ത്യൻ എയർഫോഴ്‌സിന്റെ ജനറൽ ഡ്യൂട്ടി പൈലറ്റ് ട്രെയിനിങ് പൂർത്തിയാക്കിയ ശേഷമാണ് അതിർത്തി രക്ഷാ സേനയിൽ ചേർന്നത്.

ഫീൽഡ്‌ മാർഷൽ സാം മനേക്ഷാ ‘‘സൈനികന്റെ നിഘണ്ടുവിൽ നോ എന്നൊരു വാക്കില്ല’’ എന്ന് ഇടയ്ക്കിടെ ഓർമപ്പെടുത്തിയിരുന്നുവെന്നു ജോയി പറഞ്ഞിട്ടുണ്ട്. ധീരതയ്‌ക്കുള്ള ഇന്ത്യൻ പ്രസിഡന്റിന്റെ സേനാമെഡൽ ഡൽഹിയിൽ ഏറ്റുവാങ്ങിയത് അന്നു ബിഎസ്‌എഫിന്റെ ചരിത്രത്തിൽ അപൂർവനേട്ടമായി. മൂന്നു സംസ്‌ഥാന അവാർഡുകളും ലഭിച്ചു. ഗുജറാത്തിലും കശ്‌മീരിലും മണിപ്പൂരിലും നാഗാലാൻഡിലുമൊക്കെ ജോലി ചെയ്‌ത് കമാൻഡറായി വിരമിച്ചു. മരിക്കാത്ത സ്‌മാരകമായി ജയ്‌സാൽമീറിലെ യുദ്ധവിജയസ്‌തംഭത്തിൽ മായാതെ ജോയിയുടെ പേര് ഇപ്പോഴുമുണ്ട്.

MORE IN THRISSUR LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama